തിരുവനന്തപുരം : കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനം വകുപ്പ് ഉദ്യോഗസ്ഥർക്കും തോക്ക് കൈകാര്യം ചെയ്യാൻ അനുമതിയുള്ള ഉദ്യോഗസ്ഥർക്കും തോക്ക് ലൈസൻസ് ഉള്ള നാട്ടുകാർക്കുമാണ് അനുമതി നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വന്യജീവി ശല്യം തടയാൻ 204 ജനജാഗ്രതാ സമിതികൾ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാസർകോട്, കോഴിക്കോട് എന്നിവിടങ്ങളിൽ കാട്ടുപന്നി ശല്യം വർധിക്കുന്നതായി വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്തിരുന്നു
കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി നൽകിയെന്ന് മുഖ്യമന്ത്രി
RECENT NEWS
Advertisment