‘വേട്ടയാടല്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല’ ; എല്ലാത്തിനും പിന്നിൽ മുഖ്യമന്ത്രിയെന്ന് കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാമ്പത്തിക ആരോപണങ്ങളിൽ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി കെ സുധാകരന്‍. എല്ലാത്തിനും പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ ആരോപിച്ചു. പിണറായി വിജയന്‍ ‌ജീവിതത്തിൽ ഉടനീളം എന്നെ വേട്ടയാടുകയാണ്. മുഖ്യമന്ത്രി അറിയാതെ ഒരന്വേഷണവും നടക്കില്ല. ജുഡീഷ്യൽ അന്വേഷണം തന്നെ നടക്കട്ടെ. എല്ലാ ആരോപണങ്ങളും അന്വേഷിക്കട്ടെ. എന്റെ ജീവിതത്തിൽ ഒരു കറുത്ത കുത്തും ഇല്ല. ഏത് അന്വേഷണവും സ്വാഗതം ചെയ്യുമെന്ന് കെ സുധാകരന്‍ പ്രതികരിച്ചു.

പിണറായി വിജയനും കെ സുധാകരനും തമ്മിലുള്ള ബ്രണ്ണൻ പോരിന് പിന്നാലെയാണ് പ്രശാന്ത് ബാബു ആരോപണങ്ങൾ വീണ്ടും ഉയർത്തിയത്. പ്രശാന്ത് ബാബു സിപിഎം ക്യാമ്പിലാണെന്ന് പറഞ്ഞായിരുന്നു അന്ന് സുധാകരന്‍ ആരോപണങ്ങളെ നേരിട്ടത്. പ്രശാന്ത് ബാബുവിന് എന്തും പറയാമെന്ന് പറഞ്ഞാണ് ഇന്നും കെപിസിസി അധ്യക്ഷന്‍റെ പ്രതിരോധം. കേസുകളില്‍ ഉള്‍പ്പെടുത്തി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തടസമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും എല്ലാത്തിനും പിന്നിൽ മുഖ്യമന്ത്രിയാണെന്നാണ് സുധാകരന്‍റെ പ്രതികരണം.

അതേസമയം വി എം സുധീരനോട് എഐസിസി നേതൃത്വം സംസാരിച്ചിട്ടുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ അദ്ദേഹത്തിന് താൽപര്യം ഉണ്ടെങ്കിൽ പരിഹരിക്കപ്പെടും. ഇല്ലങ്കിൽ വേണ്ട, അത് അദ്ദേഹത്തിന്റെ വ്യക്തി താൽപര്യം ആണെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...