മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ പോസ്റ്റിൽ വിമർശനാത്മക കമന്റ് ; സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

വള്ളികുന്നം : മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിനു താഴെ വിമർശനാത്മക കമന്റിട്ട സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറിയെ സി.പി.എം സസ്പെൻഡ് ചെയ്തു. ഡി.വൈ.എഫ്.ഐ കറ്റാനം മേഖല സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ എസ്.സുജിത്തിനെയാണ് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം കറ്റാനം ലോക്കൽ കമ്മിറ്റിയാണ് തീരുമാനമെടുത്തത്.

ചതയദിന ആശംസ നേർന്ന് മുഖ്യമന്ത്രി സമൂഹമാധ്യമ പോസ്റ്റ് ഉണ്ടായിരുന്നു. ഇതിനു താഴെ ‘അവിട്ടം ദിനം മറന്നവർ ചതയദിനം കൃത്യമായി ഓർക്കുന്നു’ എന്നായിരുന്നു സുജിത്തിന്റെ കമന്റ്. ഇതു പിൻവലിപ്പിച്ചെങ്കിലും സ്ക്രീൻ ഷോട്ടുകൾ പ്രചരിച്ചു. കഴിഞ്ഞ ആഴ്ച അടിയന്തിര ലോക്കൽ കമ്മിറ്റി ചേർന്ന് സുജിത്തിനോട് വിശദീകരണം ആവശ്യപ്പെട്ടു. വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...