തിരുവനന്തപുരം : സിവില്‍ സര്‍വീസ് ജനകീയമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിവില്‍ സര്‍വീസിന്റെ പ്രാധാന്യം വളരെ വലുതാണ്. സര്‍ക്കാര്‍ നയങ്ങള്‍ നടപ്പിലാക്കാന്‍ ഇത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ എ എസിന്റെ ഔപചാരിക ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം. സംസ്ഥാന സിവില്‍ സര്‍വീസ് എന്നത് ഒന്നാം ഭരണ പരിഷ്കാര കമ്മീഷന്റെ ശുപാര്‍ശ ആയിരുന്നു. ഒരുപാട് എതിര്‍പ്പുകള്‍ കെഎഎസ് നടപ്പിലാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഉയര്‍ന്ന് വന്നിരുന്നു. അത് തെറ്റിധാരണയില്‍ നിന്നായിരുന്നു. എന്ത് പുതിയ തീരുമാനം വന്നാലും എതിര്‍ക്കുക എന്നതാണ് ചിലരുടെ നിലപാട്. എന്നാല്‍ എതിര്‍പ്പില്‍ കാര്യമില്ല എന്നത് അവരെ തന്നെ ബോധ്യപ്പെടുത്തി. ഇത്തരം പദ്ധതികളുടെ ഗുണഫലം അനുകൂലിക്കുന്നവര്‍ക്ക് മാത്രമല്ല എതിര്‍ക്കുന്നവര്‍ക്കും ലഭിക്കും.
വികസനത്തിന്റെ കാര്യത്തില്‍ ഇവിടെ ഒന്നും നടക്കില്ല എന്നതായിരുന്നു ആദ്യം ഉണ്ടായിരുന്നത്. അത് ഇപ്പോള്‍ മാറി. ആദ്യം നിരാശയായിരുന്നു ഇപ്പോള്‍ പ്രത്യാശയായി മാറി. നാടിന്റെ വികസനം നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ നല്ല സമീപനം സ്വീകരിക്കാന്‍ തയ്യാറാകണം. ജനങ്ങളെ സേവിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ എല്ലാ സൗകര്യവും ഒരുക്കുന്നത് എന്ന കൃത്യമായ ബോധ്യം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിവില്‍ സര്‍വീസിനെ തകര്‍ക്കാനും ദുര്‍ബലപ്പെടുത്താനും രാജ്യത്ത് പല നീക്കങ്ങള്‍ നടക്കുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമാണ് കേരളത്തിലെ സാഹചര്യം.
കരുത്തുറ്റ സിവില്‍ സര്‍വീസ് ആവശ്യമാണ്. ഇതിലൂടെ ജനങ്ങളെ സേവിക്കാന്‍ സാധിക്കൂ. ഇതിനായി തസ്തിക വെട്ടിക്കുറക്കുക അല്ല കൂട്ടുക ആണ് ചെയ്തത്. ഭരണ ഭാഷ മലയാളമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് ഭാഷകളോട് വിയോജിപ്പില്ല. സങ്കീര്‍ണ അനുഭവിക്കുന്ന ജനങ്ങളുടെ കണ്ണിലൂടെ വേണം പ്രശ്നങ്ങളെ കാണാന്‍ ഇതിന് നിയമവും ചട്ടവും പ്രതിസന്ധിയാണെങ്കില്‍ അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തണം. അവ മാറ്റാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.