തൃശൂരിൽ മുള്ളൻപന്നിയുടെയും ഉടുമ്പിന്റെയും ഇറച്ചിയുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ :   മുള്ളൻപന്നിയുടെയും ഉടുമ്പിന്റെയും ഇറച്ചിയുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ. തൊടുപുഴ സ്വദേശി ദേവസ്യയാണ് പിടിയിലായത്. മണ്ണാർക്കാട് നിന്നും തൊടുപുഴയിലേക്ക് വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്നു മാംസം. മഞ്ഞൾപ്പൊടിയിട്ട് ഉണക്കിയ നിലയിലായിരുന്നു മുള്ളൻപന്നിയുടെ മാംസം. മാസങ്ങളോളം ഇത് ചീത്തയാവാതെ നിൽക്കും. മാംസം കവറുകളിൽ പൊതിഞ്ഞ് ട്രാവൽ ബാഗിൽ ആർക്കും സംശയം തോന്നാത്ത രീതിയിലാണ് കടത്തികൊണ്ട് വന്നത്.

എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാംസം പിടികൂടിയത്. മണ്ണാർക്കാടുള്ള പാളക്കയം എസ്റ്റേറ്റിൽ നിന്ന് തൊടുപുഴയിലേക്ക് വിൽപനയ്ക്കാണ് മാംസം കൊണ്ടു വന്നതെന്ന് പ്രതി മൊഴി നൽകി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ എക്‌സൈസ് പരിശോധന കർശനമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...