ഷൂട്ടിങ് തടഞ്ഞുള്ള സമരം വേണ്ട – സര്‍ക്കാര്‍ കൈയ്യും കെട്ടി നോക്കിയിരിക്കില്ല ; മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഷൂട്ടിംഗ് തടഞ്ഞുകൊണ്ടുള‌ള യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് സംഘടനകളുടെ സമരത്തിനെതിരെ നിലപാട് കടുപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസാരിക്കാനും ഇഷ്‌ടമുള‌ള തൊഴില്‍ ചെയ്യാനും കൂട്ടം കൂടാനുമെല്ലാം സ്വാതന്ത്ര്യമുള‌ള നാടാണിത്. നിര്‍ഭയമായി തൊഴില്‍ ചെയ്‌ത് ജീവിക്കുന്നതിനെ സംഘടിതമായ ആള്‍ക്കൂട്ടം തടയുന്നതിലേക്ക് തിരിഞ്ഞാല്‍ സര്‍ക്കാരിന് കൈയും കെട്ടി നോക്കി നില്‍ക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

എം. മുകേഷിന്റെ സബ്‌മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മൗലികമായ സ്വാതന്ത്ര്യങ്ങള്‍ ഭരണഘടന അനുവദിച്ച നാടാണിത്. ആ അവകാശങ്ങളില്‍ കടന്നു കയ‌റ്റമുണ്ടായാല്‍ രാജ്യത്തെ ഭരണഘടനയ്‌ക്ക് നേരെയുള‌ള ആക്രമണമാണത്. ചലച്ചിത്ര പ്രവര്‍ത്തകരെ ജോലിസ്ഥലത്ത് ആക്രമിക്കുന്നത് ഇത്തരം ഭരണഘടനാപരമായ കാര്യങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ല എന്ന പ്രഖ്യാപനമാണ്. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള‌ള ഏതുവിധം കൈയേ‌റ്റത്തെയും ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. പൗരസ്വാതന്ത്ര്യവും നിയമപാലനവും ജനാധിപത്യവും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്ത് ചെയ്യണമെന്നും ഏത് വസ്‌ത്രം ധരിക്കണമെന്നും തിട്ടൂരമിറക്കുന്ന അപരിഷ്‌കൃതരായ സമൂഹദ്രോഹികളുണ്ട്. സിനിമ ചിത്രീകരണം നടക്കുന്നയിടത്ത് കടന്നുകയറി അക്രമം കാട്ടുകയും നിരോധനം കല്‍പിക്കുകയും ചെയ്യുന്നത് ഇത്തരം ഫാസിസ്‌റ്റ് മനോഭാവമാണ്. ഭയമില്ലാതെയും സ്വതന്ത്രമായും തൊഴിലെടുത്ത് ജീവിക്കാനനുവദിക്കില്ലെന്ന് ഒരു ശക്തിയ്‌ക്കും തീരുമാനിക്കാന്‍ അവകാശമില്ലെന്നും അത്തരം ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ഒരു നടന്റെ പേരു പറഞ്ഞ് അദ്ദേഹം അഭിനയിക്കുന്ന ചിത്രീകരണം അനുവദിക്കില്ലെന്ന അക്രോശം ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. ആസൂത്രിത തീരുമാനം അതിനുപിന്നിലുണ്ട്. ഫാസിസ്‌റ്റ് രീതികള്‍ക്ക് വളക്കൂറുള‌ള മണ്ണല്ല ഇതെന്ന് കണ്ട് ഇത്തരക്കാര്‍ സ്വയം പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...