കെടി ജലീലിനെ തള്ളി പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  കെ ടി ജലീല്‍ സിപിഎമ്മിന്റെ നല്ല സഹയാത്രികനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അദ്ദേഹത്തെ സിപിഎം തള്ളിയിട്ടില്ല. അദ്ദേഹം സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നല്ല രീതിയിലുള്ള സഹയാത്രികനായിരുന്നു ഇതുവരെ. അതിനിയും തുടരുക തന്നെ ചെയ്യും.

കെ ടി ജലീല്‍ വ്യക്തി വിരോധം തീര്‍ക്കുന്നതായി ആരാണ് കണ്ടിട്ടുള്ളത്? ഞങ്ങളതിനെ അത്തരത്തില്‍ കണ്ടിട്ടില്ല. സഹകരണ മേഖലയ്ക്ക് കൃത്യമായ പരിശോധനാ സംവിധാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീഴ്ചകള്‍ തിരുത്താനുള്ള സംവിധാനം സഹകരണ മേഖലയ്ക്കുണ്ട്. ജലീലിനെ താന്‍ തള്ളിയിട്ടില്ലെന്നും തുടര്‍ന്നും സിപിഎമ്മിന്റെ സഹയാത്രികനായി ജലീല്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുഞ്ഞാലിക്കുട്ടി ലീഗ് നേതാവാണ്. ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി സ്വീകരിക്കുന്ന നിലപാട് എല്ലാവര്‍ക്കും അറിയാം. അവരുമായി സിപിഎമ്മിനുള്ള നിലപാടും എല്ലാവര്‍ക്കും അറിയാം. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ അതിനിവിടെ സഹകരണ വകുപ്പുണ്ട്.

അതിന് ഇഡി വരേണ്ട കാര്യമില്ല. അങ്ങിനെയൊരു സാഹചര്യം ഒരുക്കേണ്ടതില്ല. ഇഡി വരികയെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് ജലീല്‍ വ്യക്തമാക്കിയിട്ടുണ്ട്. ചന്ദ്രികയുമായി ബന്ധപ്പെട്ട വിഷയമാണ് അദ്ദേഹം ഉന്നയിച്ചത്.

വ്യാഖ്യാന തല്‍പ്പരരായവര്‍ക്ക് അതിനുള്ള അവസരമാണ് കിട്ടിയത്. ജലീലിനെ സിപിഎം തള്ളിയെന്ന തരത്തിലാണ് പലരും പറഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....