തിരുവനന്തപുരം : ജനപക്ഷത്തു നിന്നുവേണം പ്രവര്‍ത്തിക്കാനെന്ന് പോലീസിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുന്നത് പോലീസിന്റെ പ്രവര്‍ത്തനങ്ങളെക്കൂടി അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം പറഞ്ഞു. അത് മനസിലാക്കി വേണം പ്രവര്‍ത്തിക്കാനെന്ന് അദ്ദേഹം പറഞ്ഞു.
പോലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അദ്ദേഹം ഓണ്‍ലൈനായിട്ടാണ് ചടങ്ങില്‍ പങ്കെടുത്തത്. ജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട് അടുത്തിടെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓര്‍മപ്പെടുത്തല്‍.