Thursday, April 17, 2025 5:55 am

മാസ്‌ക് ധരിക്കുക എന്നത് പ്രധാനം ; എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ഒരു വലിയ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ വിദ്യാലയങ്ങള്‍ തുറക്കുന്ന സാഹചര്യത്തില്‍ എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് എത്തുമ്പോള്‍ എല്ലാവരും ഒരുപോലെ മുന്‍കരുതല്‍ പാലിക്കണമെന്നും കൊവിഡ് പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

”ഒരു ഇടവേളക്ക് ശേഷം കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് എത്തുന്ന നാളെ കേരളത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണ്. എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്. കൊവിഡ് വാക്‌സീന്‍ പരമാവധി എല്ലാവര്‍ക്കും ലഭ്യമാക്കിയ സാഹചര്യത്തിലാണ് സ്‌കൂള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്”. കുട്ടികള്‍ നേരിട്ട് വിദ്യാലയങ്ങളിലേക്ക് എത്തുന്നതോടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഉണര്‍വുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. കുട്ടികളുമായി ഇടപെടുന്ന സാഹചര്യത്തില്‍ മാതാപിതാക്കളെല്ലാവരും വാക്‌സീന്‍ സ്വീകരിക്കണം. എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി എ.കെ.ജി മെമ്മോറിയല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി ബ്ലോക്ക് ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് കൊവിഡ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സജ്ജീകരിച്ച ഓണ്‍ലൈന്‍ പഠനം വിജയകരമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ എത്തിക്കാനുള്ള സൗകര്യം ഒരുക്കി. എല്ലാവരും ഒരുമിച്ചതോടെ ഡിജിറ്റല്‍ പഠനം വലിയ വിജയമാക്കിത്തീര്‍ക്കാന്‍ സാധിച്ചു. കൊവിഡിനെയും ഒരു പരിധിയോളം പിടിച്ച് കെട്ടാന്‍ കേരളത്തിന് സാധിച്ചു. ജനങ്ങളുടെ ഒരുമയും ഐക്യവും ഇതിന് മുതല്‍ക്കൂട്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആറ് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

0
കൊല്ലം : കൊല്ലത്ത് വിൽപനയ്‌ക്ക് എത്തിച്ച ആറ് കിലോഗ്രാം കഞ്ചാവുമായി രണ്ട്...

കൂറ്റൻ ഗർഡർ ശരീരത്തിൽ പതിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം

0
ബംഗളുരു : മെട്രോ നിർമാണത്തിനായി വാഹനത്തിൽ കൊണ്ടുവന്ന കൂറ്റൻ ഗർഡർ ശരീരത്തിൽ...

ലഹരി വിരുദ്ധ സമിതി പ്രവർത്തകനെ ലഹരി മാഫിയാ സംഘം ആക്രമിച്ചു

0
കോഴിക്കോട് : താമരശ്ശേരിക്ക് സമീപം കട്ടിപ്പാറയിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകനെ...

എറണാകുളത്ത് പ്ലാസ്റ്റിക് ഉപകരണ നിർമാണശാലയിൽ തീപിടുത്തം

0
കൊച്ചി : എറണാകുളത്ത് പ്ലാസ്റ്റിക് ഉപകരണ നിർമാണശാലയിൽ തീപിടുത്തം. വെടിമറയിൽ വാട്ടർ...