നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട ; രണ്ടരക്കോടിയുടെ സ്വര്‍ണവുമായി ആറുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ചുകിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആറുപേരെ പിടികൂടി. കൊച്ചി കസ്റ്റംസ് പ്രിവന്റിവ് യൂണിറ്റ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് രണ്ടര കോടിയുടെ സ്വര്‍ണമിശ്രിതം പിടിച്ചെടുത്തത്. പിടിക്കപ്പെട്ടവര്‍ പത്തനംതിട്ട, വടകര സ്വദേശികളാണ്, സംഘത്തില്‍ ഒരു സ്ത്രീയും അഞ്ചു പുരുഷന്മാരുമാണുള്ളത്.

സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കടത്താനായിരുന്നു ഇവരുടെ ശ്രമമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുമ്പും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഡിആര്‍ഐ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ നടത്തിയ നിരവധി പരിശോധനകളില്‍ സ്വര്‍ണക്കടത്ത് ശ്രമം തടഞ്ഞിരുന്നു. അടുത്തകാലത്ത്‌ നെടുമ്പാശ്ശേരിയില്‍ നടന്ന ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...