കാശ്മീരില്‍ കൊല്ലപ്പെട്ട ജവാന്റെ കുടുംബ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും : ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ജമ്മുകശ്‌മീരിലെ പൂഞ്ചില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ മരണപ്പെട്ട കുടവട്ടൂര്‍ സ്വദേശി ജവാന്‍ വൈശാഖിന്റെ സഹോദരിക്ക്‌ ജോലി നല്‍കാനും കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുക്കാനും സര്‍ക്കാര്‍ നടപടിയായെന്ന്‌ ധനകാര്യ വകുപ്പ്‌ മന്ത്രി കെ.എന്‍ ബാലഗോപാല്‍. രാജ്യത്തിന്‌ വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്‍ എന്ന പ്രത്യേക പരിഗണനയോടെയാണ്‌ തീരുമാനങ്ങളെന്നും കുടുംബത്തെ വീട്ടില്‍ സന്ദര്‍ശിച്ച മന്ത്രി വ്യക്‌തമാക്കി. സാധാരണയായി ഇത്തരം ഘട്ടങ്ങളില്‍ സ്വീകരിക്കുന്ന നടപടികളില്‍ നിന്ന്‌ വ്യത്യസ്‌തമായി 27 ലക്ഷം രൂപയോളം കടബാധ്യത ഏറ്റെടുക്കാന്‍ കാബിനറ്റ്‌ തീരുമാനിക്കുകയായിരുന്നു.

സഹോദരി ശില്‍പ്പയ്‌ക്ക് ജോലി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കും. പഠനം പൂര്‍ത്തിയാക്കിയ നിലയ്‌ക്ക് പ്രവിഷനല്‍ സാക്ഷ്യപത്രം അടിസ്‌ഥാനമാക്കി ജോലിക്ക്‌ അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ്‌ ലഭ്യമാക്കുന്നത്‌ വേഗത്തിലാക്കാന്‍ സര്‍വകലാശാല അധികൃതര്‍ക്ക്‌ നിര്‍ദേശം നല്‍കും. വിവിധ സംഘടനകളും പഞ്ചായത്തുമൊക്കെ കുടുംബത്തെ സഹായിക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. എല്ലാ സഹായങ്ങള്‍ക്കും സര്‍ക്കാരിന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വൈശാഖിന്റെ പിതാവ്‌ ഹരിദാസന്‍, അമ്മ ബീനകുമാരി, സഹോദരി ശില്‍പ്പ എന്നിവര്‍ സംസ്‌ഥാന സര്‍ക്കാരിനും ധനകാര്യ വകുപ്പ്‌ മന്ത്രിക്കും നന്ദിയും കടപ്പാടും അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...