വിവാഹ തടസ്സം മാറ്റിത്തരാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചു ; വ്യാജ സിദ്ധൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവാഹത്തിനുള്ള തടസ്സം മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിലായി. കഴക്കൂട്ടം സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കുകയും പിന്നീട് നഗ്ന ഫോട്ടോകൾ ഇൻറർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സ്വർണം തട്ടിയെടുക്കുകയും ചെയ്ത എം.എസ്.കെ നഗർ സ്വദേശി ദിലീപി (37)നെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

തനിക്ക് മന്ത്ര മൂർത്തിയുടെ അനുഗ്രഹമുണ്ടെന്നും വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളും വിവാഹത്തിനുള്ള തടസ്സങ്ങളും മാറ്റി തരാമെന്ന് പറഞ്ഞാണ് ഇയാള്‍ ജനങ്ങളെ കബളിപ്പിച്ചിരുന്നത്. എം.എസ്.കെ നഗറിലെ വീടിനോട് ചേർന്ന് പ്രത്യേക പൂജാമുറിയും സ്ഥാപിച്ചിട്ടുണ്ട്. കഴക്കൂട്ടം സ്വദേശിനിയായ യുവതി ഇയാളെക്കുറിച്ചറിഞ്ഞ് എം.എസ്.കെ നഗറിലെ വീട്ടിലെത്തുകയായിരുന്നു. പ്രസാദമെന്ന രീതിയിൽ യുവതിക്ക് ഉറക്കമരുന്ന് നൽകിയശേഷം യുവതിയുടെ നഗ്ന ചിത്രങ്ങൾ ഫോണിൽ എടുക്കുകയുമായിരുന്നു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 30 പവനോളം സ്വർണവും പണവും ഇയാൾ കൈവശപ്പെടുത്തി. പെൺകുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഇയാള്‍ പെൺകുട്ടിയെ ദേഹോപദ്രവമേൽപിക്കുകയും ചെയ്തിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...