രാജ്യത്ത് 12,830 പേർക്ക് കോവിഡ് ; രോഗമുക്തർ 14,667

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,830 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 14,667 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 98.20%. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.18%) 37 ദിവസമായി രണ്ട് ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.13%. ആകെ 60.83 കോടി കോവിഡ് പരിശോധനകൾ നടത്തി. ആകെ രോഗമുക്തർ 3,36,55,842.

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തിലും താഴെ മാത്രമാണ് (1,59,272 പേർ). 247 ദിവസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 106.14 കോടി ഡോസ് വാക്സീൻ നൽകി. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. 7,427 പേരാണ് കേരളത്തിൽ രോഗബാധിതരായത്. തമിഴ്നാട്ടിൽ 1,021 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം കോവിഡ് രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ ഇന്നലെ 614 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...