Thursday, March 28, 2024 8:18 pm

ഉക്രയ്നില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉക്രയ്നില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ സെല്‍ നോര്‍ക്കയില്‍ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. നോര്‍ക്കയുടെ ഇ മെയില്‍ വിലാസം വഴിയും സേവനം പ്രയോജനപ്പെടുത്താം. കഴിഞ്ഞ ദിവസം പകല്‍ 22 യൂണിവേഴ്‌സിറ്റികളില്‍ നിന്നായി 468 വിദ്യാര്‍ത്ഥികളും രാത്രി 20 യൂണിവേഴ്‌സിറ്റികളില്‍ നിന്ന് 318 വിദ്യാര്‍ത്ഥികളും നോര്‍ക്കയുമായി ബന്ധപ്പെട്ടു കഴിഞ്ഞു.

Lok Sabha Elections 2024 - Kerala

സ്ഥിതിഗതികള്‍ അറിയാന്‍ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടു വരികയാണ്. വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളില്‍ തന്നെ തുടരണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. മലയാളികള്‍ അടക്കമുള്ളവരെ പുറത്തെത്തിക്കാന്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യക്കാരെ ഉക്രൈനിന്റെ അയല്‍രാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്‌ളൊവാക്യ, റൊമേനിയ എന്നിവിടങ്ങളില്‍ റോഡ് മാര്‍ഗം എത്തിച്ചശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് പദ്ധതി. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എയര്‍ ഇന്ത്യ വിമാനങ്ങള്‍ നാളെ റൊമേനിയയിലേക്ക് അയക്കും എന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഉക്രൈനിലുള്ളവര്‍ക്ക് കീവിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ 1800 118797 എന്ന ടോള്‍ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്ബരുകളം [email protected] എന്ന ഇ-മെയില്‍ വിലാസവും പ്രയോജനപ്പെടുത്താം. മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്കയില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ 1800 425 3939 എന്ന ടോള്‍ ഫീ നമ്ബരിലോ [email protected] എന്ന ഇ-മെയിലിലോ അറിയിക്കാം. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സര്‍വീസും ലഭ്യമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തണ്ണിത്തോട് ശുദ്ധജല പദ്ധതി പമ്പ് സെറ്റ് തകരാർ : തേക്കുതോട് കുടിവെള്ളമില്ല

0
കോന്നി : തണ്ണിത്തോട് ശുദ്ധജല പദ്ധതിയുടെ പമ്പ് സെറ്റ് തകരാറിൽ ആയത്...

എയർ ഇന്ത്യ അഴിമതി ; പ്രഫുൽ പട്ടേലിനു ക്ലീൻ ചിറ്റ്

0
ന്യൂഡൽഹി: എയർ ഇന്ത്യ അഴിമതി കേസിൽ എൻസിപി (അജിത് പവാർ) വിഭാ​ഗം...

സി-വിജില്‍ : 1563 പരാതികള്‍ ; 1505 പരിഹാരം

0
പത്തനംതിട്ട : സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 1564...

കത്തിയുമായി ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമം ; തടഞ്ഞ പോലീസ് ഉദ്യോ​ഗസ്ഥന് വെട്ടേറ്റു

0
കോട്ടയം: ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു....