ഉക്രൈനില്‍ നിന്ന് മടങ്ങുന്ന തമിഴ്നാട് സ്വദേശികളുടെ യാത്രാചെലവ് സര്‍ക്കാര്‍ വഹിക്കുo : എം.കെ സ്റ്റാലിന്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : റഷ്യ ആക്രമണം നിലനില്‍ക്കെ ഉക്രൈനില്‍ നിന്ന് മടങ്ങുന്ന തമിഴ്നാട് സ്വദേശികളുടെ യാത്രാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഉക്രൈനില്‍ പഠിക്കാന്‍ പോയ തമിഴ്നാട്ടില്‍ നിന്നുള്ള അയ്യായിരത്തോളം വിദ്യാര്‍ഥികളുടെ യാത്ര ചിലവ് വഹിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഉക്രൈനില്‍ കുടുങ്ങി കിടക്കുന്നവര്‍ തമിഴ്നാട് സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചു.

ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള നടപടികള്‍ ഇതിനോടകം തന്ന ഇന്ത്യ ആരംഭിച്ചുകഴിഞ്ഞു. നാളെ മുതല്‍ റൊമാനിയയിലേക്കും ഹംഗറിയിലേക്കും വിമാനങ്ങള്‍ അയക്കും. ഒഴിപ്പിക്കലിന് മേല്‍നോട്ടം വഹിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചില അതിര്‍ത്തി പോസ്റ്റുകളില്‍ എത്തി. വിദ്യാര്‍ഥികള്‍ പലയിടത്തും ബങ്കറുകളില്‍ കഴിയുകയാണ്.

വെള്ളവും ഭക്ഷണവും ഉറപ്പാക്കണമെന്ന കത്ത് എംബസി ഇന്നലെ യുക്രൈന്‍ പ്രസിഡന്റിന് നല്‍കിയിരുന്നു. എന്നാല്‍ സംഘര്‍ഷം തുടര്‍ന്നാല്‍ സ്ഥിതി കൈവിട്ടു പോകുമെന്ന ആശങ്കയുണ്ട്. വ്യോമമേഖല അടച്ച സാഹചര്യത്തില്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ രാജ്യങ്ങള്‍ വഴി ഇവരെ തിരികെ കൊണ്ടുവരാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. ഇതിനുള്ള രജിസ്ട്രേഷന്‍ ഇന്ത്യ തുടങ്ങി കഴിഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കും : റവന്യൂ മന്ത്രി എ.പി അനില്‍ കുമാര്‍

0
പത്തനംതിട്ട : മഴക്കെടുതി മൂലം നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് റവന്യൂ...

പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
പത്തനംതിട്ട: പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ...

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

0
പത്തനംതിട്ട: അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം...

മഴക്കെടുതി : പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

0
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ആഗസ്റ്റ് 4,...