തിരുവനന്തപുരം : വിശ്വാസികൾക്ക് ക്രിസ്മസ് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യവും സമത്വവും സ്നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്‌മസെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കൊവിഡ് മഹാമാരി വിട്ടൊഴിയാത്തതിനാൽ കരുതലോടെ ക്രിസ്‌മസ് ആഘോഷിക്കാമെന്നും ഏവർക്കും ഹൃദയപൂർവം ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘കരുതലോടെ ആഘോഷം’ ; ക്രിസ്മസ് ആശംസ നേർന്ന് മുഖ്യമന്ത്രി
RECENT NEWS
Advertisment