കനത്ത മഴ ; കർഷകർക്ക് നഷ്ടപരിഹാരം നൽകാനൊരുങ്ങി യുപി സർക്കാർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കനത്ത മഴയെ തുടർന്ന് കഷ്ടത്തിലായ കർഷകർക്ക് സഹായഹസ്തവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ. ഉത്തർപ്രദേശിൽ ഉണ്ടായ കനത്ത മഴയിൽ ഏക്കർ കണക്കിന് കൃഷി നശിച്ചിരുന്നു. ഈ ആഘാതത്തിൽ നിന്നും കർഷകരെ കര കയറ്റുന്നതിന്റെ ഭാഗമായാണ് യുപി സർക്കാർ പിന്തുണ അറിയിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, കൃഷിനാശം വിലയിരുത്തുന്നതിനായി യുപി സർക്കാർ പ്രത്യേക യോഗം ചേർന്നിട്ടുണ്ട്. കൂടാതെ, കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ മുഖ്യമന്ത്രി ദുരിതാശ്വാസ കമ്മീഷണർക്ക് നിർദ്ദേശം നൽകി.

സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്ത കൃഷി നാശത്തെ കുറിച്ചുള്ള കണക്കെടുപ്പുകൾ അധികൃതർ നടത്തിയിട്ടുണ്ട്. ഗോതമ്പ് വിളകൾ വാങ്ങുന്നതിന് ചട്ടങ്ങളിൽ ഇളവ് വരുത്തുകയും, നാശത്തിന് സാധ്യതയുള്ള വിളകൾ കുറഞ്ഞ താങ്ങുവിലയ്ക്ക് സംഭരിക്കാൻ സർക്കാർ ആവശ്യമായ നടപടികളും സ്വീകരിക്കുന്നതാണ്. കനത്ത മഴയെ തുടർന്ന് പയറുവർഗ്ഗങ്ങളുടെ ഉൽപ്പാദനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതേസമയം, കർഷകർക്ക് കാലാവസ്ഥ മുന്നറിയിപ്പുകൾ നേരത്തെ നൽകണമെന്ന് കാലാവസ്ഥാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...