കൂവപ്പൊടി മുതൽ കടൽപായൽ ഉൽപന്നങ്ങൾ വരെ – സി.എം.എഫ്.ആർ.ഐ വിപണന കേന്ദ്രം തുറന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തിനകത്തും പുറത്തുമുള്ള വിവിധ കർഷകസംഘങ്ങളിൽ നിന്ന് നേരിട്ടെത്തിച്ച ഗുണമേൻമ ഉറപ്പുവരുത്തിയ ഉൽപന്നങ്ങളുമായി സിഎംഎഫ്ആർഐയുടെ വിപണന കേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നു. ആരോഗ്യ സംരക്ഷണത്തിനുതകുന്ന വിഭവങ്ങളും മായമില്ലാത്ത നിത്യോപയോഗ ഭക്ഷ്യോൽപന്നങ്ങളും വിപണന കേന്ദ്രത്തിൽ ലഭിക്കും. സിഎംഎഫ്ആർഐയുടെ അഗ്രികൾച്ചറൽ ടെക്നോളജി ഇൻഫർമേഷൻ സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ഡോ.എ ഗോപാലകൃഷ്ണൻ നിർവഹിച്ചു.

വൃത്തിയാക്കിയ മീൻ, ഉണക്കമീൻ, ഇറച്ചി, പൊക്കാളി ഉൾപ്പെടെയുള്ള വിവിധയിനം അരികൾ, കല്ലുമ്മക്കായ, കൂവപ്പൊടി, കപ്പ ഉൽപന്നങ്ങൾ, ചക്കയുടെ വിവിധ മൂല്യവർധിത ഉൽപന്നങ്ങൾ, തേൻ, കർണാടകയിൽ നിന്നെത്തിച്ച ചെറുധാന്യങ്ങൾ, എണ്ണകൾ, സുഗന്ധവ്യഞ്ജനങ്ങൾ, പലഹാരങ്ങൾ, അച്ചാറുകൾ തുടങ്ങി എണ്ണമറ്റ ഉൽപന്നങ്ങൾ വിപണന കേന്ദ്രത്തിൽ ലഭ്യമാണ്. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ 7 വരെയാണ് പ്രവർത്തന സമയം. പ്രമേഹം, കൊളസ്ട്രോൾ, സന്ധിവേദന, രക്തസമർദ്ദം തുടങ്ങി ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനായി കടൽപായലിൽ നിന്നും സിഎംഎഫ്ആർഐ വികസിപ്പിച്ച ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ വിപണന കേന്ദ്രത്തിൽ ലഭിക്കും.

കാർഷിക സർവകലാശാലയിൽ നിന്നെത്തിച്ച ചോക്കളേറ്റ്, കശുമാങ്ങ പാനീയം ഉൾപ്പെടെയുള്ള വിവിധ ഉൽപന്നങ്ങളും സ്പൈസസ് ബോർഡ് ഉൽപന്നങ്ങളായ ഗുണമേൻമയുള്ള ഏലക്കായ, കുരുമുളക്, കുർക്കുമിൻ അളവ് കൂടുതലായുള്ള മഞ്ഞൾപ്പൊടി തുടങ്ങിയവയുമുണ്ട്. ലക്ഷദ്വീപ് വെളിച്ചെണ്ണ, വിനാഗിരി, ചൂര ഉൽപന്നങ്ങളും നാളികേര വികസന ബോർഡിന്റെ തേങ്ങാ ചിപ്സ് അടക്കമുള്ള വിഭവങ്ങളും ലഭ്യമാണ്. കൂടാതെ, ചെറുകിട കർഷകർക്കും അടുക്കളത്തോട്ടമൊരുക്കുന്നവർക്കും മണ്ണിര കമ്പോസ്റ്റ്, ജൈവവളം, പച്ചക്കറി വിത്തുകൾ എന്നിവയും വിപണന കേന്ദ്രത്തിൽ ലഭ്യമാണ്. കേന്ദ്ര സുഗന്ധവിള ഗവേഷണ സ്ഥാപനം, കേന്ദ്ര മത്സ്യസാങ്കേതിക ഗവേഷണ സ്ഥാപനം (സിഫ്റ്റ്), വെറ്റിനറി സർവകലാശാല, കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, കേന്ദ്ര കിഴങ്ങ് വിള ഗവേഷണ സ്ഥാപനം തുടങ്ങിയ സ്ഥാപനങ്ങൾക്ക് കീഴിലെ കർഷകസംഘങ്ങളുടെയും സംരംഭകരുടെയും വിവിധ ഉൽപന്നങ്ങൾ വിപണന കേന്ദ്രത്തിൽ ലഭ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...

ഗുരുതര ആരോപണം : മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ ജി സുധാകരൻ നിർദേശം നൽകി ; സിപിഐഎം

0
ആലപ്പുഴ : അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം....

തോൽവി വിലയിരുത്താനുള്ള കരട് റിപ്പോർട്ട് : സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ രൂക്ഷവിമർശനവും...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സി പി എം വിശാല സംസ്ഥാന...