ഐസിഎആർ ദക്ഷിണമേഖല കായിക മേളയിൽ സിഎംഎഫ്ആർഐ ഓവറോൾ ചാമ്പ്യന്മാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഹൈദരാബാദിൽ നടന്ന ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) ദക്ഷിണ മേഖല കായിക മേളയിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ചാംപ്യൻമാരായി. ടീം ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച സിഎംഎഫ്ആർഐ 100 പോയിന്റുകൾ നേടിയാണ് ഒന്നാമതെത്തിയത്. 66 പോയിന്റുകൾ നേടിയ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് രണ്ടാമതെത്തി.

ഫുട്‌ബോൾ, വോളിബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ എന്നിവയിൽ സി.എം.എഫ്.ആർ.ഐ കിരീടം ചൂടി. 100 മീറ്റർ, 200 മീറ്റർ ഓട്ടമത്സരങ്ങളിൽ സ്വർണ്ണവും റിലേയിൽ മികച്ച പങ്കാളിത്തവും വഹിച്ച സിഎംഎഫ്ആർഐയുടെ പി. രാജേന്ദ്രൻ മേളയിലെ മികച്ച കായികതാരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിന് പുറമെ, 400, 800, 1500 മീറ്റർ ഓട്ടം, പുരുഷ-വനിതാ വിഭാഗങ്ങലിലെ റിലേ, ഡിസ്‌കസ് ത്രോ എന്നിവയിലും സിഎംഎഫ്ആർഐ ഒന്നാമതെത്തി. ദക്ഷിണേന്ത്യയിലെ 26 ഐ.സി.എ.ആർ സ്ഥാപനങ്ങളാണ് കായികമേളയിൽ മാറ്റുരച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണം ; വിശദീകരണവുമായി സിപിഎം

0
കണ്ണൂർ: ഇരിട്ടിയിലെ നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണത്തിൽ...

തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ അണികളെ പഴിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ അണികളെ പഴിച്ച് പ്രതിപക്ഷ നേതാവ് പിണറായി...

ഹല്‍ദ്വാനിയിലെ ശുദ്ധികലശത്തിനെതിരായ വിമര്‍ശനം ; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

0
ഡെറാഡൂണ്‍: ഹല്‍‌ദ്വാനിയിലെ ശുദ്ധികലശത്തെ വിമർശിച്ചും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ചും...

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; 53കാരൻ അറസ്റ്റിൽ

0
കോഴിക്കോട് : കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയയാൾ...