അടച്ചിട്ടിരിക്കുകയായിരുന്ന വീടിന്റെ വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: അടച്ചിട്ടിരിക്കുകയായിരുന്ന വീടിന്റെ വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. വടകര ചെക്കോട്ടി ബസാറിലാണ് മോഷണം നടന്നത്. മന്നയില്‍ മന്നമ്പത്ത് സുബൈറിന്റെ വീട്ടില്‍ നിന്നും ഏഴ് പവന്‍ സ്വര്‍ണവും ഏഴായിരം രൂപയുമാണ് കളവുപോയത്. രണ്ടു ദിവസമായി വീട്ടില്‍ ആളുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം വൈകീട്ട് സുബൈറിന്റെ ഭാര്യ തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലാവുന്നത്.

ഇരുനില വീടിന്റെ താഴെ നിലയിലെ അലമാരയില്‍ സൂക്ഷിച്ചതായിരുന്നു സ്വര്‍ണവും പണവും. മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് വീട്ടിനകത്ത് കയറിയത്. വീട്ടിലെ എല്ലാ മുറികളിലെയും അലമാരയും മേശയും തുറന്നിട്ട നിലയിലും സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലുമായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. വടകര ഡിവൈ. എസ്.പി സനല്‍ കുമാര്‍, സി.ഐ കെ. മുരളീധരന്‍, എസ്.ഐ രഞ്ജിത്ത് തുടങ്ങിയവര്‍ സ്ഥലത്തെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശൂരനാട് ഭിന്നശേഷിക്കാരന്റെ ഇലക്ട്രിക് വീൽചെയറിൽ കാറിടിച്ചുണ്ടായ അപകടം : കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

0
കൊല്ലം: കൊല്ലം ശൂരനാട് ഭിന്നശേഷിക്കാരന്‍റെ ഇലക്ട്രിക് വീൽചെയറിൽ കാറിടിച്ചുണ്ടായ അപകടത്തിന്‍റെ കൂടുതൽ...

19 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയില്‍

0
കോഴിക്കോട്: 19 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയില്‍. പശ്ചിമ ബംഗാള്‍ നോര്‍ത്ത്...

തെർമൽ ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ ; യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമം ഇന്നും...

0
കോഴിക്കോട്: വിലങ്ങാട് യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമം ഇന്നും തുടരും....

പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍

0
കോഴിക്കോട്: പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍....