ശൂരനാട് ഭിന്നശേഷിക്കാരന്റെ ഇലക്ട്രിക് വീൽചെയറിൽ കാറിടിച്ചുണ്ടായ അപകടം : കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം ശൂരനാട് ഭിന്നശേഷിക്കാരന്‍റെ ഇലക്ട്രിക് വീൽചെയറിൽ കാറിടിച്ചുണ്ടായ അപകടത്തിന്‍റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. അപകട ശേഷം കാർ ഓടിച്ചയാളും സ്ഥലത്ത് എത്തിയ സംഘവും തമ്മിൽ തർക്കവും കയ്യാങ്കളിയും നടന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. മർദനമേറ്റെന്ന കാർ ഡ്രൈവർ നാദിഷായുടെ പരാതിയിൽ കേസെടുത്തിരുന്നു. തെറ്റായ ദിശയിൽ എത്തിയ കാർ ഇടിച്ചിട്ട ഭിന്നശേഷിക്കാരൻ ജാസ്മീറിന്‍റെ പരാതിയിൽ നാദിഷായ്ക്ക് എതിരെയും ശൂരനാട് പോലീസ് ഇന്ന് കേസ് എടുത്തു. ഭിന്നശേഷി സംരക്ഷണ നിയമം, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നാദിഷായ്ക്ക് എതിരെ കേസെടുത്തത്. കഴിഞ്ഞ 23-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. അപകടത്തിന് ശേഷം പ്രതി ജാസ്മീറിനെ ‘വികലാംഗൻ’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് ജാസ്മീർ പരാതിപ്പെട്ടിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്‌ക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ഇപ്പോൾ പ്രതിക്കെതിരെ കേസെടുക്കാൻ ശൂരനാട് പോലീസ് തയ്യാറായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; 53കാരൻ അറസ്റ്റിൽ

0
കോഴിക്കോട് : കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയയാൾ...

ഓണത്തിന് ചെലവ് കൂടി ; 1800 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ 1800 കോടി രൂപ കൂടി കടമെടുക്കുന്നു. കടപത്രങ്ങളുടെ...

ജോർദാനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഇറാൻ

0
വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്കിലെ തന്ത്രപ്രധാനമായ ലാർക് ദ്വീപിൽ അമേരിക്ക നടത്തിയ...

ബി.ജെ.പി.യ്ക്ക് ആർ.എസ്.എസിനേക്കാൾ വലുതാണെന്ന ധാരണ : സി ജെ പി സ്ഥാപകൻ അഭിജിത്...

0
ന്യൂഡൽഹി : ആർ.എസ്.എസിനേക്കാൾ വലിയവർ തങ്ങളാണെന്നാണ് ബി.ജെ.പി.യുടെ ഇപ്പോഴത്തെ ധാരണയെന്ന് കോക്രോച്ച്...