പുതുവൈപ്പ് ബീച്ചിൽനിന്ന് 300 കിലോ മാലിന്യം നീക്കം ചെയ്ത് സിഎംഎഫ്ആർഐ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലോക സമുദ്ര ദിനാചരണത്തിന്റെ ഭാഗമായി സിഎംഎഫ്ആർഐ നടത്തിയ ശുചീകരണത്തിൽ പുതുവൈപ്പ് ബീച്ചിൽ നിന്നും നീക്കം ചെയ്തത് 300 കിലോയിലേറെ മാലിന്യം. സഞ്ചാരികളും പ്രദേശവാസികളും വൻതോതിൽ എത്തുന്ന പുതുവൈപ്പ് ബീച്ചിൽ പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷണപ്പൊതികളുടെ അവശിഷ്ടങ്ങൾ, ഉപേക്ഷിക്കപ്പെട്ട വള്ളങ്ങളുടെയും വലകളുടെയും ഭാഗങ്ങൾ, തുടങ്ങിയ മാലിന്യങ്ങളാണ് അടിഞ്ഞുകൂടിയിരുന്നത്. സിഎംഎഫ്ആർഐ സംഘം ഇവ ശേഖരിക്കുകയും തരംതിരിച്ച് മാറ്റുകയും ചെയ്തു. സിഎംഎഫ്ആർഐയുടെ മറൈൻ ബയോഡൈവേഴ്‌സിറ്റി എൻവയോൺമെന്റ് ആൻഡ് മാനേജ്മെന്റ് വിഭാഗത്തിലെ ജീവനക്കാരും ഗവേഷക വിദ്യാർത്ഥികളുമാണ് ശുചീകരണത്തിന് നേതൃത്വം നൽകിയത്.

കടൽ മലിനീകരണത്തിനെതിരെ പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയും ഉത്തരവാദിത്തത്തോടെയുള്ള മാലിന്യ സംസ്‌കരണ ശീലങ്ങൾ വളർത്തുകയുമായിരുന്നു ലക്ഷ്യം. തീരദേശ പരിസ്ഥിതിക്കും കടൽ ജീവികൾക്കും പൊതുജനാരോഗ്യത്തിനും പ്ലാസ്റ്റിക് അടക്കമുള്ള സമുദ്ര മാലിന്യങ്ങൾ ഉയർത്തുന്ന ഭീഷണി അതീവ ഗുരുതരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...