കോവിഡ് പ്രോ​ട്ടോകോള്‍ ലംഘനം : വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : താന്‍ കോവിഡ്​ പ്രോ​ട്ടോകോള്‍ ലംഘിച്ചുവെന്ന്​ പറയുന്നവര്‍ അതെന്താണെന്ന്​ വിശദീകരിച്ചാല്‍ മറുപടി നല്‍കാമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പ്രോ​ട്ടോകോളും ലംഘിച്ചിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

കോവിഡ്​ ബാധിച്ച്‌​ ആശുപത്രിയിലേക്ക്​ പോകുമ്പോഴും തിരികെ വരുമ്പോഴും ഭാര്യ ഒപ്പം വന്നത്​ കുടുംബകാര്യം മാത്രമാണ്​. താനായത്​ കൊണ്ടാണ്​ അത്​ വിവാദമായത്​. തനിക്ക്​ കോവിഡിന്റെ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മകള്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനാലാണ്​ ടെസ്റ്റ്​ ചെയ്​തത്​. തെരഞ്ഞെടുപ്പിന്​ മുമ്പ് ​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി കോവിഡ്​ പ്രോ​ട്ടോകോള്‍ ലംഘിച്ചുവെന്ന്​ ആരോപണമുയര്‍ന്നിരുന്നു. കോവിഡ്​ സ്ഥിരീകരിച്ചതിന്​ ശേഷം അദ്ദേഹം പൊതു പരിപാടിയില്‍ പ​ങ്കെടുത്തുവെന്നായിരുന്നു ആരോപണങ്ങളിലൊന്ന്​. കോവിഡ്​ നെഗറ്റീവായി തിരികെ പോകുമ്പോള്‍  കോവിഡ്​ ബാധിതയായ ഭാര്യയെ ഒപ്പം കൂട്ടിയതും വിവാദമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...