എണ്ണൂറാംവയലില്‍ വായന ദിനത്തില്‍ മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരന്മാര്‍ കുട്ടികള്‍ക്കൊപ്പം

For full experience, Download our mobile application:
Get it on Google Play

റാന്നി: വെച്ചൂച്ചിറ എണ്ണൂറാംവയല്‍ സ്‌കൂളില്‍ വായന ദിനത്തില്‍ വിദ്യാലയത്തിലെത്തിയ കുട്ടികളെ വരവേറ്റത് മലയാള സാഹിത്യത്തിലെ കുലപതികള്‍. പി. എന്‍ പണിക്കര്‍ക്കൊപ്പം വെച്ചൂച്ചിറ എണ്ണൂറാംവയല്‍ സി എം എസ് എല്‍ പി സ്‌കൂളില്‍ വായന ദിനത്തില്‍ അണി നിരന്നത് കുട്ടികളുടെ പ്രിയപ്പെട്ട കുഞ്ഞുണ്ണി മാഷും തകഴിയും, വൈക്കം മുഹമ്മദ് ബഷീറും, എം. ടി വാസുദേവന്‍ നായരും, കുമാരനാശാനും, ഒ വി വിജയനും, സുഗത കുമാരിയും, മാധവിക്കുട്ടിയും ഉള്‍പ്പെടെ മലയാളത്തിന്റെ പ്രിയപ്പെട്ട 50 എഴുത്തുകാര്‍. അധ്യാപകന്‍ എം ജെ ബിബിന്‍ വരച്ച ഇവരുടെ മനോഹരങ്ങളായ കരിക്കേച്ചര്‍ രൂപങ്ങള്‍ക്കൊപ്പം സാഹിത്യകാരന്മാരുടെ വേഷമണിഞ്ഞ കുട്ടികളും കൂടി ഒത്തു ചേര്‍ന്നപ്പോള്‍ എണ്ണൂറാംവയല്‍ സി എം എസ് സ്‌കൂളിലെ വായന ദിനാഘോഷങ്ങള്‍ കൗതുകവും വിജ്ഞാനവും നിറഞ്ഞതായി മാറി.

ഈ സാഹിത്യകാരന്മാരുടെ പ്രധാന കൃതികള്‍ ഉള്‍പ്പെടുന്ന പുസ്തക പ്രദര്‍ശനവും ജീവ ചരിത്ര വിവരണവും കൗതുകത്തിനൊപ്പം അറിവും പകര്‍ന്നു നല്‍കുന്നതായിരുന്നു. വായന ദിനാഘോഷങ്ങള്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ റവ. സോജി വര്‍ഗീസ് ജോണ്‍ അധ്യക്ഷത വഹിച്ചു. ക്യാപ്റ്റന്‍ എ. പി എബ്രഹാം, പ്രധാനാധ്യാപകന്‍ സാബു പുല്ലാട്ട്, അക്ഷര അരുണ്‍, ഗൗരി എസ് നായര്‍, രവീണ മജേഷ്, ആല്‍ബിന്‍ ഷിജോ എന്നിവര്‍ സംസാരിച്ചു. ജൂണ്‍ 25 വരെ നീളുന്ന വായന വാരത്തില്‍ കുട്ടികള്‍ക്കായി നിരവധി പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ രക്ഷിതാക്കള്‍ക്കയും മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര ; സംപ്രേക്ഷണാവകാശം പാകിസ്ഥാൻ ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്

0
ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ്...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

അജ്ഞാതരുടെ ആക്രമണം ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു

0
ലക്നൗ : പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ...