പാ​ല​ക്കാ​ട്ട് സ്ഥാ​നാ​ര്‍​ഥി​യു​ടെ മ​ക​ന്‍ ത​ല​യ്ക്കു വെ​ടി​യേ​റ്റു മ​രി​ച്ച​നി​ല​യി​ല്‍

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് : സ്ഥാ​നാ​ര്‍​ഥി​യു​ടെ മ​ക​ന്‍ ത​ല​യ്ക്കു വെ​ടി​യേ​റ്റു മ​രി​ച്ച​നി​ല​യി​ല്‍. ക​ന്നി​മാ​രി​യി​ലെ വ​നി​താ സ്ഥാനാര്‍ഥി ക​ല്യാ​ണി​ക്കു​ട്ടി​യു​ടെ​യും ക​ന്നി​മാ​രി കു​റ്റി​ക്ക​ല്‍​ച​ള്ള രാ​ജ​ന്റെ​യും മ​ക​ന്‍ അ​ജി​ത്തി​നെ​യാ​ണ് (31) വീടി​ന​ക​ത്തു മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്തു​നി​ന്നു പോ​യ​ന്‍റ് 315 റൈ​ഫി​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചു. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. രാ​ജ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് തോ​ക്ക്. ചി​റ്റി​ല്ല​ഞ്ചേ​രി​യി​ല്‍ സ്വ​കാ​ര്യ ഡി ​അ​ഡി​ക്ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ജി​ത്ത് നാ​ലു​ദി​വ​സം മു​മ്പാണ് വീ​ട്ടി​ലെ​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ​ത്താം​വാ​ര്‍​ഡി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​ണ് ക​ല്യാ​ണി​ക്കു​ട്ടി. ക​ല്യാ​ണി​ക്കു​ട്ടി​യും രാ​ജ​നും തി​ങ്ക​ളാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് പോ​യി വൈ​കി​ട്ട് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് മ​ക​ന്റെ  മൃത​ദേ​ഹം ക​ണ്ട​ത്. മീ​നാ​ക്ഷി​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വീ​ട് മു​ദ്ര​വ​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....