കോവിഡ് ബാധിതർക്കും ക്വാറന്‍റൈന്‍ ഉള്ളവർക്കുമുള്ള സ്പെഷ്യൽ ബാലറ്റ് വിതരണം നാളെ മുതൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് ബാധിതർക്കും ക്വാറന്‍റൈന്‍ ഉള്ളവർക്കുമുള്ള സ്പെഷ്യൽ ബാലറ്റ് വിതരണം നാളെ മുതൽ ആരംഭിക്കും. വോട്ടെടുപ്പിന്‍റെ തലേ ദിവസം മൂന്ന് മണി വരെ കോവിഡ് ബാധിക്കുന്നവർക്കും ക്വാറന്‍റൈന്‍ ഉള്ളവർക്കുമാണ് പോസ്റ്റൽ വോട്ടിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. എട്ട് ലക്ഷത്തോളം പോസ്റ്റൽ ബാലറ്റുകളാണ് കമ്മീഷൻ ഇത്തവണ തയ്യാറാക്കുന്നത്.

രണ്ട് ദിവസം മുൻപ് തയ്യാറാക്കി തുടങ്ങിയ കോവിഡ് ബാധിതരുടേയും ക്വാറന്‍റൈന്‍ ഉള്ളവരുടെയും പട്ടിക ഒരോ ഘട്ട തെരഞ്ഞെടുപ്പിന്‍റെയും തലേ ദിവസം മൂന്ന് മണി വരെ പുതുക്കും. ഇതു വരെയുള്ള പട്ടിക പ്രകാരം 24, 621 വോട്ടർമാർക്കാണ് പോസ്റ്റൽ ബാലറ്റിന് അർഹതയുള്ളത്. ഡിസംബർ എട്ടിന് നടക്കുന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള സ്പെഷ്യൽ ബാലറ്റ് വിതരണം നാളെ ആരംഭിക്കും.

ഡിസംബർ 10ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ ഇന്നും, 14ന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ അഞ്ചിനുമാണ് അദ്യ പട്ടിക തയ്യാറാക്കുന്നത്. പോസ്റ്റൽ വോട്ട് ചെയ്യുന്നവർ തപാൽ മാർഗ്ഗം അയച്ചാൽ അതിന്‍റെ ചെലവ് കമ്മീഷൻ തപാൽ വകുപ്പിന് നൽകും. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ വിതരണം നാളെയാണ് നടക്കുന്നത്. ഈ ജില്ലകളിലേക്കുള്ള പോളിങ്ങ് സാമഗ്രികളുടെ വിതരണം ഡിസംബർ ഏഴിന് നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...