Friday, May 9, 2025 11:48 pm

കേരളത്തിലെ ആദ്യ സിഎന്‍ജി ഹൈഡ്രോ ടെസ്റ്റിങ് കേന്ദ്രം ആലപ്പുഴയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കേരളത്തിലെ ആദ്യ സിഎന്‍ജി ഹൈഡ്രോ ടെസ്റ്റിങ് കേന്ദ്രം ആലപ്പുഴ കലവൂരില്‍ പ്രവര്‍ത്തനം തുടങ്ങി. സൗത്ത് ബയോടെക് ആണ് പ്ലാന്റിന്റെ നടത്തിപ്പുകാര്‍. ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. കേരളത്തിലെ മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള, ഹൈഡ്രോ ടെസ്റ്റിംഗ് പരിശോധനയ്ക്ക് വിധേയമാകേണ്ട അയ്യായിരത്തോളം സിഎന്‍ജി വാഹനങ്ങള്‍ക്ക് ഈ കേന്ദ്രം പ്രയോജനപ്പെടും.

സിഎന്‍ജി സിലിണ്ടറുകളുടെ ചോര്‍ച്ച, ഘടനാപരമായ പിഴവുകള്‍, ഈട്, തുരുമ്ബെടുക്കല്‍ തുടങ്ങിയവ പരിശോധിക്കാന്‍ കൂടുതല്‍ പ്രായോഗികമായ നടപടിക്രമമാണ് ഹൈഡ്രോ ടെസ്റ്റിംഗ്. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് 8451: 200, ഗ്യാസ് സിലിണ്ടര്‍ ചട്ടം, 2004 എന്നിവ പ്രകാരം, എല്ലാ സിഎന്‍ജി വാഹനങ്ങള്‍ക്കും മൂന്ന് വര്‍ഷം കൂടുമ്പോള്‍ ഹൈഡ്രോ ടെസ്റ്റ് നടത്തുക നിര്‍ബന്ധമാണ്. പരിശോധനയ്ക്ക് ശേഷം വാഹന ഉടമകള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് പിന്നീട് സിഎന്‍ജി സ്റ്റേഷനുകളില്‍ ഇന്ധനം നിറയ്ക്കുന്ന സമയത്ത് ഹാജരാക്കുകയും വേണം.

നിലവില്‍ ഹൈഡ്രോ ടെസ്റ്റിങ് നടത്തേണ്ട സിലിണ്ടറുകള്‍ വാഹനത്തില്‍ നിന്ന് വേര്‍പെടുത്തിയ ശേഷം ഹൈദരാബാദിലേക്ക് അയയ്ക്കുകയാണ് പതിവ്. ഇവ പരിശോധന പൂര്‍ത്തിയാക്കി തിരിച്ചു ലഭിക്കണമെങ്കില്‍ രണ്ടാഴ്ചയെങ്കിലും സമയമെടുക്കും. സൗത്ത് ബയോടെകിന്റെ പരിശോധനാ കേന്ദ്രം കേരളത്തില്‍ തുറന്നതോടെ ഈ കാലതാമസത്തിനും പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കുമാണ് പരിഹാരമാകുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സെന്റർ...

ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു

0
ദില്ലി: ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു. ഡ്രോൺ...

വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ

0
കായംകുളം: ആലപ്പുഴ ജില്ലയിലെ തത്തംപള്ളിയിലെ ആശുപത്രിയിൽ നിന്നും വ്യാജ ബില്ല് ചമച്ച്...

വ്യവസായ മുന്നേറ്റത്തിലൂടെ വരുമാനം വർദ്ധിച്ചു : മന്ത്രി കെ എൻ ബാലഗോപാൽ

0
പത്തനംതിട്ട : ഒരു ലക്ഷം കോടി രൂപ നികുതി വരുമാനം ലഭിക്കുന്ന...