ദിവസം പറയും അത്ഭുത ബാലന്‍ വിദ്യാഭ്യസ വകുപ്പിന്റെ സ്റ്റാളില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 2021 മുതല്‍ 2025 വരെയുള്ള വര്‍ഷങ്ങളില്‍ ഏതു തീയ്യതി ചോദിച്ചാലും കൃത്യമായി ദിവസം പറയുന്ന ഒരു ഭിന്നശേഷിക്കാരനായ അത്ഭുത ബാലനുണ്ട് വിദ്യാഭ്യസ വകുപ്പിന്റെ സ്റ്റാളില്‍. ക്രിസ്റ്റി തോമസ് അലക്സാണ്ടര്‍ എന്നാണ് അവന്റെ പേര്. ഏറെ കൗതുകത്തോടെയും അത്ഭുതത്തോടെയും അവനെ കാണുവാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളില്‍ വന്‍ തിരക്കാണ്. ഏതു തീയതി ചോദിച്ചാലും ഉടന്‍ തന്നെ വരും ക്രിസ്റ്റിയുടെ വക ചിരിച്ചു കൊണ്ടുള്ള ഉത്തരം. ഏഴാം ക്ലാസ് മുതല്‍ തന്നത്താന്‍ വികസിപ്പിച്ചെടുത്തതാണ് ക്രിസ്റ്റി തന്റെ കലണ്ടര്‍ കാല്‍ക്കുലേഷന്‍ എന്ന ഈ കഴിവ്.

വെണ്ണിക്കുളം ബി ആര്‍ സി യുടെ കീഴിലുള്ള തെരൂര്‍ ഗവ.ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ക്രിസ്റ്റി. മെയ് രണ്ട് എന്റെ പിറന്നാളാണ്. അത് ഏതാ ദിവസം എന്നു ചോദിച്ചു കൊണ്ട് കടന്നു വന്ന ഹന്നാ ജോര്‍ജ് എന്ന ഭിന്നശേഷിക്കാരിയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് അത് ചൊവ്വാഴ്ച എന്ന് പുഞ്ചിരിയോടെ പറഞ്ഞ് പിറന്നാളാശംസകളും നേര്‍ന്നാണ് ക്രിസ്റ്റി യാത്രയാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...