സഹകരണ ബാങ്കുകളില്‍ നിന്ന് വന്‍ തോതില്‍ പണം പിന്‍‌വലിക്കുന്നു ; ഒഴുകിയെത്തുന്നത് കേരളാ ബാങ്കിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒന്നിനുപിറകെ മറ്റൊന്നായി സഹകരണ ബാങ്കുകളിലെ തട്ടിപ്പും വെട്ടിപ്പും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതോടെ ജനങ്ങള്‍ക്ക്‌ സഹകരണ പ്രസ്ഥാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നല്ലനിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബാങ്കുകളും ഇപ്പോള്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്. പലകാരണങ്ങള്‍ പറഞ്ഞ് മിക്കവരും നിക്ഷേപം പിന്‍വലിക്കുകയാണ്‌. ദേശസാല്‍കൃത ബാങ്കുകളിലേക്കും കേരളാ ബാങ്കിലേക്കുമാണ് ഈ നിക്ഷേപങ്ങള്‍ ഒഴുകുന്നത്‌. നിക്ഷേപകര്‍ ചോദിച്ചാല്‍ പണം മടക്കിനല്‍കാന്‍ ഇല്ലാത്ത അവസ്ഥയാണ് മിക്ക ബാങ്കുകളിലും. ആരെയും പിണക്കാതെ രഹസ്യമായി അവധി പറഞ്ഞു വിടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇങ്ങനെ എത്രനാള്‍ മുമ്പോട്ടുപോകുമെന്ന് അവധി പറയുന്നവര്‍ക്കും അറിയില്ല.

സ്വന്തപ്പെട്ടവരെയും വേണ്ടപ്പെട്ടവരെയും തിരുകിക്കയറ്റി മിക്ക ബാങ്കുകളിലും ഇപ്പോള്‍ ജീവനക്കാര്‍ അധികമാണ്. കാട്ടിലെ തടി – തേവരുടെ ആന എന്ന കണക്കെയായിരുന്നു പല നിയമനങ്ങളും. ലക്ഷങ്ങള്‍ കോഴവാങ്ങി സ്ഥിര നിയമനവും താല്‍ക്കാലിക നിയമനവും ഒക്കെയായി അടിച്ചുപൊളിച്ചു. നിക്ഷേപകരുടെ പണം ശമ്പളമായി ഒഴുകിപ്പോയി. നിയമനക്കാര്യത്തില്‍ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ഏറെ താല്‍പ്പര്യമാണ്. ഇവരുടെ മക്കളെയും ബന്ധുക്കളെയുമൊക്കെ സഹകരണ ബാങ്കുകളില്‍ പണച്ചിലവില്ലാതെ  ജോലിക്കാരാക്കുവാനുള്ള ഒരു വഴികൂടിയാണ് പരസ്പര സഹകരണത്തോടെ ഇവര്‍ തുറക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ എല്ലാവരും ഒറ്റക്കെട്ടാണ്. സഹകരണ ബാങ്കുകളിലെ ഭരണസമിതിയും ജീവനക്കാരും ഉദ്യോഗസ്ഥരില്‍ ചിലരും.

വന്‍ ശമ്പളവും ആനുകൂല്യങ്ങളുമാണ് സഹകരണ ബാങ്കുകളിലെ ജീവനക്കാര്‍ കൈപ്പറ്റുന്നത്. വായ്പയുടെ പലിശയാണ് പ്രധാന വരുമാന മാര്‍ഗ്ഗം. മെഡിക്കല്‍ സ്റ്റോറും സൂപ്പര്‍ മാര്‍ക്കറ്റുകളും വളം സ്റ്റോറുകളുമൊക്കെ  നടത്തിയാല്‍ ചെലവ് കഴിഞ്ഞ് ലഭിക്കുന്നത് വളരെ തുശ്ചമായ വരുമാനമാണ്. എല്ലാ മാസവും ഭീമമായ തുകയാണ് സഹകരണ ബാങ്കുകളുടെ നടത്തിപ്പിന് വേണ്ടത്. നിക്ഷേപകരുടെ പണം ബാങ്കില്‍ ഉള്ളിടത്തോളം കാലം ഒന്നിനും തടസ്സം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇത് പുറത്തേക്ക് ഒഴുകുകയാണ്.

കിട്ടാക്കടം പെരുകുകയും അനധികൃത വായ്പ്പകള്‍ തിരിച്ചുപിടിക്കുവാന്‍ കഴിയാതെ വരുകയും ചെയ്തതോടെയാണ് ബാങ്കുകള്‍ പ്രതിസന്ധിയിലായത്. ഇതിനു പ്രധാന കാരണക്കാര്‍ ബാങ്കിലെ ജീവനക്കാരും ഭരണസമിതിയുമാണ്. കൂടാതെ ഇവരുടെ തട്ടിപ്പുകളും അഴിമതിയും കണ്ടില്ലെന്നു നടിച്ച് അതിന്റെ പങ്കു പറ്റിക്കൊണ്ടിരിക്കുന്ന സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥരുമാണ്. നിലവിലുള്ള സാഹചര്യത്തില്‍ സഹകരണ ബാങ്കുകളുടെ നിലനില്പ് ഏറെ പ്രതിസന്ധിയിലാണ്. ഇതിനിടയില്‍ സഹകരണ മേഖലയെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാക്കുവാനുള്ള നടപടിയും പുരോഗമിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...