NABH (6th Edition) അംഗീകാര പ്രഖ്യാപന സമ്മേളനം ജൂലൈ 26-ന് ലൈഫ് ലൈനിൽ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ഗുണമേന്മയാർന്ന ആരോഗ്യപരിചരണത്തിലും രോഗിസുരക്ഷയിലും ദേശീയ നിലവാരത്തിലുള്ള മറ്റൊരു സുപ്രധാന നേട്ടം കൈവരിച്ച് അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. ആശുപത്രിക്ക് National Accreditation Board for Hospitals & Healthcare Providers (NABH)-ന്‍റെ ഏറ്റവും പുതിയ 6th Edition Accreditation ലഭിച്ചതിന്‍റെ പ്രഖ്യാപന സമ്മേളനം 2026 ജൂലൈ 26-ന് (ഞായറാഴ്ച) ലൈഫ് ലൈനിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ നടക്കും. കേരള സർക്കാർ ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും NABH അംഗീകാരം ഔപചാരികമായി പ്രഖ്യാപിക്കുകയും ചെയ്യും.

രോഗികേന്ദ്രിതമായ ആരോഗ്യപരിചരണം, രോഗിസുരക്ഷ, ധാർമ്മികമായ ചികിത്സാരീതികൾ, അന്തർദേശീയ നിലവാരത്തിലുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ, നിരന്തര ഗുണനിലവാര മെച്ചപ്പെടുത്തൽ, ജീവനക്കാരുടെ പരിശീലനം, അണുബാധ നിയന്ത്രണം, സുരക്ഷിതമായ ക്ലിനിക്കൽ സംവിധാനങ്ങൾ, മികച്ച ഭരണനിർവഹണം എന്നിവയിൽ ആശുപത്രി കൈവരിച്ച മികവിനുള്ള ദേശീയ അംഗീകാരമാണ് ഈ NABH Accreditation. പരിപാടിയുടെ ഭാഗമായി രാവിലെ 11.00 മണിക്ക്, “Healthcare in Kerala – The Art, Science & Reality” എന്ന വിഷയത്തിൽ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറും കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ. സാജൻ അഹമ്മദ് Z പ്രത്യേക പ്രഭാഷണം നടത്തും. തുടർന്ന് ആരോഗ്യരംഗത്തെ സമകാലിക വിഷയങ്ങളെ ആസ്പദമാക്കി ചർച്ചയും നടക്കും.

ഉച്ചയ്ക്ക് 12.00 മണിക്ക് നടക്കുന്ന ചടങ്ങിൽ ആഭ്യന്തര-വിജിലൻസ് വകുപ്പു മന്ത്രി രമേശ് ചെന്നിത്തല NABH അംഗീകാരം പ്രഖ്യാപിക്കും. ആശുപത്രിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എസ്.പാപ്പച്ചൻ അധ്യക്ഷത വഹിക്കും. കേരള സർക്കാരിന്‍റെ ലഹരിവിരുദ്ധ ജനകീയ ബോധവൽക്കരണ പ്രചാരണമായ ‘തൂഫാൻ’ ക്യാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലൈഫ് ലൈൻ ഹോസ്പിറ്റൽ തയ്യാറാക്കിയ പ്രത്യേക പ്രമേയവും സമ്മേളനത്തിൽ അവതരിപ്പിക്കും.

ചടങ്ങിൽ പാർലമെന്റ് അംഗങ്ങളായ അടൂർ പ്രകാശ്, ആന്‍റോ ആന്‍റണി, നിയമസഭാംഗങ്ങളായ പഴകുളം മധു, സി.വി. ശാന്തകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനമ്മ റോയ്, അടൂർ നഗരസഭ ചെയർപേഴ്സൺ റീനാ സാമുവൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ. അനിതകുമാരി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിനി ലാൽ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ദിനരാജ് സി.ആർ., ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം മായ ഉണ്ണികൃഷ്ണൻ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം എ.പി. സന്തോഷ്, ഐ.എം.എ. അടൂർ പ്രസിഡന്‍റ് ഡോ.തോമസ് മുതലാളി എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. മെഡിക്കൽ ഡയറക്ടർ ഡോ.മാത്യൂസ് ജോൺ, ഡയറക്ടർ ഡോ. സിറിയക് പാപ്പച്ചൻ, സി.ഇ.ഒ ഡോ.ജോർജ് ചാക്കച്ചേരി, ഡയറക്ടർ – നഴ്സിംഗ് സർവീസസ്, ക്വാളിറ്റി & അക്രഡിറ്റേഷൻ വിജയലക്ഷ്മി അച്യുതൻ നായർ എന്നിവരും സംസാരിക്കും. ഡയറക്ടർ ഡോ. മാത്യു പാപ്പച്ചൻ മന്ത്രിക്ക് ഉപഹാരം സമർപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...