Wednesday, May 1, 2024 9:44 pm

മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് ; സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും കുരുങ്ങും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് വിഷയത്തില്‍ കാലാകാലങ്ങളില്‍ ഇരുന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും പ്രതികളാകും. ബാങ്കില്‍ സ്ഥിരമായി ഉണ്ടായിരുന്ന കണ്‍കറന്റ് ഓഡിറ്റര്‍മാര്‍, പരിശോധനകള്‍ നടത്തിയ ഇന്‍സ്പെക്ടര്‍മാര്‍, ഓഡിറ്റര്‍മാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍, ജോയിന്റ് രജിസ്ട്രാര്‍ എന്നിവരൊക്കെ ഇപ്പോള്‍ സംശയനിഴലില്‍ ആണ്. മൈലപ്രാ സഹകരണ ബാങ്ക് വിഷയം രൂക്ഷമാകുന്നതോടെ ഇവരും പ്രതിസ്ഥാനത്ത് വരുമെന്ന കാര്യം ഉറപ്പാണ്. ഇപ്പോള്‍ മൈലപ്ര ബാങ്കിന്റെ വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നതിനു പിന്നിലും ഏറെ ദുരൂഹതയുണ്ട്. ഇതിനുപിന്നില്‍ ചില ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

മൈലപ്ര ബാങ്ക് വിഷയത്തില്‍ ഇപ്പോള്‍ ആരോപണങ്ങള്‍ മാത്രമാണ് ഉള്ളത്. വകുപ്പുതല അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് തീര്‍ക്കുവാന്‍ പറ്റുന്നതല്ല ഈ അന്വേഷണം എന്ന് ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായി അറിയാം. എന്നാല്‍ ഏതു വിധേനയും ഭരണസമിതി പിരിച്ചുവിടുവാനുള്ള നീക്കമാണ് സഹകരണ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഭരണ സമിതി പിരിച്ചുവിട്ട് അഡ്‌മിനിസ്ട്രെറ്റര്‍ ഭരണത്തിലേക്ക് മൈലപ്ര സഹകരണ ബാങ്ക് പോയാല്‍ പണം തിരികെ ലഭിക്കാന്‍ നിക്ഷേപകര്‍  വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. ഫാക്ടറിയിലെ ഉപകരണങ്ങള്‍ തുരുമ്പെടുത്തു നശിക്കുകയും ചെയ്യും. തന്നെയുമല്ല തെറ്റ് ചെയ്ത ഉദ്യോഗസ്ഥരെ സംരക്ഷിക്കുവാനുള്ള നീക്കവും ഉണ്ടാകും. ഇതോടെ ഇവിടെ ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ പ്രതിസന്ധിയിലാകും. അഡ്‌മിനിസ്ട്രെറ്റര്‍ ആയി വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കഠിനാധ്വാനം ചെയ്ത് ബാങ്ക് ലാഭത്തിലാക്കണമെന്നും നിക്ഷേപകര്‍ക്ക് പെട്ടെന്ന് പണം മടക്കിനല്‍കണമെന്നും താല്‍പ്പര്യം ഉണ്ടാകണമെന്നില്ല. സര്‍ക്കാര്‍ കാര്യം മുറപോലെ മാത്രമേ നടക്കൂ. ഇതിന്റെ എല്ലാ പരിണിത ഫലങ്ങളും അനുഭവിക്കേണ്ടിവരിക നിക്ഷേപകരും സഹകാരികളുമാണ്.

കഴിഞ്ഞ 10 വര്‍ഷമായി മൈലപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ കണ്‍കറന്റ് ഓഡിറ്റര്‍ ഉണ്ട്. സാധാരണ ഏഴോളം സഹകരണ സ്ഥാപനങ്ങള്‍ക്ക് ഒരു ഓഡിറ്ററെയാണ് സഹകരണ വകുപ്പ് ചുമതലപ്പെടുത്തുന്നത്. ഇവര്‍ ഓരോ മാസവും സഹകരണ ബാങ്കോ സംഘമോ സന്ദര്‍ശിച്ച് കണക്കുകള്‍ പരിശോധിക്കുകയും ന്യൂനതകള്‍ യഥാസമയം ഭരണസമിതിക്കും സര്‍ക്കാരിനും റിപ്പോര്‍ട്ടായി നല്‍കുകയുമാണ് പതിവ്. എന്നാല്‍ മൈലപ്ര ബാങ്ക് പോലെ  കൂടുതല്‍ ഇടപാട് നടക്കുന്ന സ്ഥാപനങ്ങള്‍ സ്ഥിരമായി ഒരു ഓഡിറ്ററെ നിയമിക്കാറുണ്ട്‌. കണ്‍കറന്റ് ഓഡിറ്റര്‍ എന്നറിയപ്പെടുന്ന ഇവര്‍ സഹകരണ വകുപ്പിലെ ജീവനക്കാരാണ്. സാധാരണ രണ്ടു ബാങ്കുകള്‍ ചേര്‍ന്നാണ് കണ്‍കറന്റ് ഓഡിറ്റര്‍മാരുടെ സേവനം ഉപയോഗിക്കുന്നത്. ഇവര്‍ക്ക് സര്‍ക്കാരാണ് ശമ്പളം നല്‍കുന്നതെങ്കിലും ഇവരുടെ സേവനം ഉപയോഗിക്കുന്ന ബാങ്കുകള്‍ ഈ തുക കൃത്യമായി ട്രഷറിയില്‍ അടക്കണം.

കഴിഞ്ഞ 10 വര്‍ഷത്തിലധികമായി മൈലപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ കണ്‍കറന്റ് ഓഡിറ്റര്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇവര്‍ ബാങ്കിലെ അഴിമതിയോ നിയമവിധേയമല്ലാത്ത സാമ്പത്തിക ഇടപാടുകളോ കണ്ടുപിടിച്ചില്ല ?. സഹകരണ വകുപ്പിന്റെ അനുമതി ഇല്ലാതെ അമൃത ഫാക്ടറിക്ക് പണം നല്‍കിയത് എന്തുകൊണ്ട് ഇവര്‍ തുടര്‍ച്ചയായി മൂടിവെച്ചു ?. സഹകരണ വകുപ്പിന്റെ വാര്‍ഷിക ഓഡിറ്റില്‍ എന്തുകൊണ്ട് ഈ അഴിമതി കണ്ടില്ല ?. അഥവാ ഇതൊക്കെ അറിഞ്ഞിരുന്നെങ്കില്‍ എന്തുകൊണ്ട് മൈലപ്ര ബാങ്ക് ഭരണസമിതിക്കും ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിച്ചില്ല, അതും കഴിഞ്ഞ പത്തിലധികം വര്‍ഷമായി, സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇതൊന്നും അറിഞ്ഞില്ല എന്നുപറഞ്ഞാല്‍ ജനങ്ങള്‍ അത് വിശ്വസിക്കണമോ ?.

ഇവിടെ ഒരു കാര്യം വ്യക്തമാകുകയാണ്. മൈലപ്ര സഹകരണ ബാങ്കിനെതിരെ ഇപ്പോള്‍ ഉയരുന്ന ആരോപണം 10 വര്‍ഷം മുമ്പും ഉണ്ടായിരുന്നു. അമൃത ഫാക്ടറിക്ക് സഹകരണ നിയമങ്ങളും ചട്ടങ്ങളും മറികടന്നുകൊണ്ട് വായ്പ നല്‍കിയതിനെതിരെ അന്ന് ഒരു നടപടിയും സഹകരണ വകുപ്പ് സ്വീകരിച്ചില്ല. അന്ന് ലക്ഷങ്ങള്‍ മാത്രം ഉണ്ടായിരുന്ന തുകയാണ് പലിശയും കൂട്ടുപലിശയും സഹിതം ഇന്ന് 32 കോടിയിലധികമായി പെരുകിയത്. ഇതിന് കാരണക്കാര്‍ സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ മാത്രമാണ്. ഇതില്‍ ചിലര്‍ ജോലിയില്‍ നിന്നും വിരമിക്കുകയും ചെയ്തു.

മൈലപ്ര സഹകരണ ബാങ്ക് ഇപ്പോള്‍ കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിനു കീഴിലാണ്. നിലവിലുള്ള  കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ മൈലപ്ര സഹകരണ ബാങ്കില്‍ മൂന്നു വര്‍ഷക്കാലം കണ്‍കറന്റ് ഓഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്. ഈ സമയം അമൃത ഫാക്ടറിയും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ അമൃത ഫാക്ടറിക്ക് അന്ന് വായ്പയും നല്‍കിയിട്ടുണ്ട്. സഹകരണ വകുപ്പ് ഇപ്പോള്‍ കണ്ടെത്തിയ ഗുരുതരമായ കുറ്റം അന്നും നടന്നുവരികയായിരുന്നു. അതായത് സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെയാണ് അന്നും അമൃത ഫാക്ടറിക്ക് മൈലപ്ര സഹകരണ ബാങ്കില്‍ നിന്നും വായ്പ നല്‍കിയിരുന്നത്. എന്തുകൊണ്ട് അന്നിത് മൂടിവെച്ചു എന്നത് പ്രസക്തമായ ചോദ്യമാണ്.

അമൃത ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി ആയതിനാല്‍ അതിന്റെ കണക്കുകള്‍ പരിശോധിക്കുവാന്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അനുവാദമില്ല. ഇത് സംബന്ധിച്ച കോടതി ഉത്തരവും നിലവിലുണ്ട്. സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം പറഞ്ഞ് രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു ചോദ്യം ഉയരുകയാണ്. 2003 മുതലുള്ള രേഖകള്‍ പരിശോധിച്ചാല്‍  മൈലപ്ര ബാങ്കില്‍ നിന്നും അമൃത ഫാക്ടറിക്ക് വായ്പ നല്‍കിയത് വ്യക്തമാണ്. ഇതൊക്കെ കണ്‍കറന്റ് ഓഡിറ്റര്‍മാരും സമയാസമയങ്ങളില്‍ പരിശോധനകള്‍ നടത്തിയ ഇന്‍സ്പെക്ടര്‍മാരും പരിശോധിച്ചിട്ടുള്ളതാണ്. വാര്‍ഷിക ഓഡിറ്റിംഗ് നടത്തിയ ഉദ്യോഗസ്ഥനും ഇത് അറിഞ്ഞിട്ടുള്ളതാണ്.

2018 -2019 ല്‍ മൈലപ്ര സഹകരണ ബാങ്കില്‍ സഹകരണ വകുപ്പിന്റെ ടെസ്റ്റ്‌ ഓഡിറ്റ് നടത്തിയപ്പോഴാണ് ബാങ്ക് നഷ്ടത്തില്‍ ആണെന്ന് കണ്ടുപിടിക്കുന്നത്. ക്ലാസ് ഒന്ന് സ്പെഷ്യല്‍ ഗ്രേഡില്‍ ആയിരുന്ന ഈ ബാങ്ക് 2019 ഏപ്രില്‍ ഒന്നുമുതല്‍ ക്ലാസ് മൂന്നിലേക്ക് തരം താഴ്ത്തപ്പെട്ടു. എന്നാല്‍ ഇക്കാര്യം മറച്ചുവെച്ചുകൊണ്ട് സെക്രട്ടറിയും ജീവനക്കാരും ക്ലാസ് ഒന്ന് സ്പെഷ്യല്‍ ഗ്രേഡിലെ ജീവനക്കാര്‍ക്കുള്ള ശമ്പളവും ആനുകൂല്യങ്ങളുമാണ് ഇതുവരെ കൈപ്പറ്റിക്കൊണ്ടിരുന്നത്. ഇപ്പോഴും ഇത് തുടരുകയാണ്.  ഇതൊക്കെ വ്യക്തമായി കണ്‍കറന്റ് ഓഡിറ്റര്‍ക്കും  പരിശോധനകള്‍ നടത്തിയ ഇന്‍സ്പെക്ടര്‍ക്കും അറിവുള്ളതാണ്. നിക്ഷേപകരുടെ പണമാണ് ജീവനക്കാര്‍ അര്‍ഹതയില്ലാതെ കൈപ്പറ്റിയത്. വിരമിച്ച ജീവനക്കാരും ഈ ആനുകൂല്യങ്ങള്‍ കൈപ്പറ്റി. ശമ്പളമിനത്തില്‍ മാത്രം ഒന്നര കോടിയിലധികം വരും ഈ തുക. പെന്‍ഷന്‍ അടക്കമുള്ള കോടികളുടെ ആനുകൂല്യങ്ങള്‍ വേറെയുമുണ്ട്.

സഹകരണ നിയമത്തിനും ചട്ടത്തിനും വിരുദ്ധമായ ഈ നടപടി തികച്ചും അഴിമതിയാണ്. ഇതറിഞ്ഞിട്ടും സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ മൌനം പാലിച്ചെങ്കില്‍ അവിടെയും അഴിമതി സംശയിക്കേണ്ടിയിരിക്കുന്നു. ഈ തുക തിരിച്ചുപിടിക്കാന്‍ ഒരു നടപടിയും സഹകരണ വകുപ്പ് ഇതുവരെ കൈക്കൊണ്ടിട്ടില്ല. എല്ലാം ഭരണസമിതിക്കുമേല്‍ പഴിചാരി രക്ഷപെടുവാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. അന്ന് ടെസ്റ്റ്‌ ഓഡിറ്റ് നടത്തി ബാങ്ക് നഷ്ടത്തിലാണെന്ന് കണ്ടുപിടിച്ച ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ പത്തനംതിട്ടയിലെ ജോയിന്റ് രജിസ്ട്രാര്‍. ജീവനക്കാര്‍ അനര്‍ഹമായി കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാന്‍ തുനിയാതെ ഇദ്ദേഹവും മൌനം പാലിക്കുകയാണ്. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്‌മിനിസ്ട്രെറ്റര്‍ ഭരണം ഏര്‍പ്പെടുത്തുവാന്‍ തിരക്ക് കൂട്ടുന്നതും ഇതേ ഉദ്യോഗസ്ഥനാണ് എന്നതാണ് വിചിത്രം. >>>; യഥാര്‍ഥത്തില്‍ അമൃത ഫാക്ടറിക്ക് കൊടുത്ത വായ്പ എത്ര ?. ഇതില്‍ അഴിമതിയുണ്ടോ ? >>> തുടരും ……© All rights reserved @ Prakash Inchathanam, Pathanamthitta Media.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാഹുൽ ​ഗാന്ധി അമേഠിയിൽ മത്സരിക്കില്ല ; സൂചന നൽകി കോൺ​ഗ്രസ് നേതാക്കൾ

0
ദില്ലി : ഉത്തർപ്രദേശിലെ അമേഠിയിൽ കോൺഗ്രസ് സ്ഥാനാർഥി വൈകുകയാണ്. രാഹുൽ ​ഗാന്ധി...

പാലക്കാട് മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട വിവാദ ബോർഡ് പോലീസ് നീക്കം ചെയ്തു

0
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട വിവാദ ബോർഡ് പോപൊലീസ് നീക്കം ചെയ്തു....

പോക്സോ കേസിൽ അകത്തായിട്ടും പഠിച്ചില്ല, 9 വയസുകാരിയെ ചൂഷണം ചെയ്തു; 44 കാരന് ഇത്തവണ...

0
പെരിന്തൽമണ്ണ: മലപ്പുറത്ത് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി മറ്റൊരു കേസിൽ വീണ്ടും...

വടകരയില്‍ ഓട്ടോറിക്ഷയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിൽ ദുരൂഹത

0
കോഴിക്കോട്: വടകരയില്‍ ഓട്ടോറിക്ഷയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിൽ ദുരൂഹത. അമിത...