Thursday, April 25, 2024 4:53 am

സഹകരണവകുപ്പ് ജീവനക്കാരുടെ കറവപ്പശുക്കളായി സഹകരണ ബാങ്കുകള്‍ മാറുന്നു ; മൈലപ്ര ബാങ്ക് കാമധേനു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സഹകരണവകുപ്പ് ജീവനക്കാരുടെ കറവപ്പശുക്കളായി സഹകരണ ബാങ്കുകള്‍ മാറുന്നു. മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് ഇക്കാര്യത്തില്‍ കാമധേനു ആയിരുന്നു. ഇവിടെ കണ്‍കറന്റ് ഓഡിറ്റര്‍ ആകുവാന്‍ സഹകരണ വകുപ്പിലെ ജീവനക്കാര്‍ തമ്മില്‍ മത്സരമായിരുന്നു. ചിലര്‍ ഇവിടെ കുറ്റിയടിച്ച് ഇരുന്നിട്ടുമുണ്ട്. ഇപ്പോഴത്തെ കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഇവിടെ മൂന്നുവര്‍ഷം ഒരുപോലെ കസേരയിലിരുന്നു. മൈലപ്ര ബാങ്കില്‍ ഓഡിറ്റ് നടത്തുവാനും എല്ലാവര്‍ക്കും സന്തോഷമാണ്. അതുപോലെ ഇന്‍സ്പെക്ടര്‍മാര്‍ക്കും ഈ ബാങ്ക് സന്ദര്‍ശിക്കുന്നത് കുളിര്‍മ്മ നല്‍കുന്ന അനുഭവമാണ്. ചായയും കടിയും മാത്രമല്ല ഇടയ്ക്കിടെ ടൂറും സമ്മാനവുമൊക്കെ മനം നിറയെ കിട്ടുന്ന മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് അക്ഷരാര്‍ഥത്തില്‍ കാമധേനു തന്നെയായിരുന്നു.

കേരളത്തിലെ മിക്ക സഹകരണ ബാങ്കുകളുടെയും തകര്‍ച്ചക്കുപിന്നില്‍ ചില ഉദ്യോഗസ്ഥരുടെ കരങ്ങളുണ്ട്‌. ബാങ്ക്  ജീവനക്കാരുമായി സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അവിശുദ്ധ ബന്ധം പലപ്പോഴും അതിരുവിട്ടുള്ളതാണ്. ഇന്‍സ്പെക്ഷനിലും ഓഡിറ്റിങ്ങിലും എന്തെങ്കിലും കുറ്റങ്ങളോ കുറവുകളോ കണ്ടെത്തിയാല്‍ അതിനുനേരെ കണ്ണടക്കുവാനാണ് മിക്ക ഉദ്യോഗസ്ഥര്‍ക്കും താല്‍പ്പര്യം. കാരണം ബാങ്കിലെ ജീവനക്കാരുമായി പ്രത്യേകിച്ച് സെക്രട്ടറിയുമായി ഇവര്‍ക്കുള്ള ആത്മബന്ധം തന്നെ. ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കണമല്ലോ ?.

ബാങ്കില്‍ പുതിയ ജീവനക്കാരുടെ നിയമനം വരുമ്പോള്‍ തങ്ങളുടെ മക്കളെയോ സുഹൃത്തുക്കളുടെ മക്കളെയോ  ഇവിടെ തിരുകി കയറ്റും. ചോദിക്കുന്ന പോസ്റ്റ്‌ കൊടുത്തില്ലെങ്കില്‍ പിന്നെ ആ ബാങ്കിന്റെ ശനിദശ തുടങ്ങുകയാണ്. ഇത് ഉണ്ടാകുമെന്ന് അറിയാവുന്ന ബാങ്ക് ഭരണസമിതി ഇത് അനുവദിക്കും. തന്നെയുമല്ല ഭരണസമിതിയുടെ ചുറ്റിക്കളിയും മൂടിവെക്കണമെങ്കില്‍ ഉദ്യോഗസ്ഥരുടെ സഹായവും വേണം. സഹകരണ വകുപ്പില്‍ ഇപ്പോള്‍ ജോലിയില്‍ ഇരിക്കുന്നവരുടെയോ വിരമിച്ചവരുടെയോ മക്കള്‍ മിക്ക സഹകരണ ബാങ്കുകളിലും ജോലിയിലുണ്ട്. പേര് പോലെതന്നെ ഇതെല്ലാം ഒരു പരസ്പര സഹകരണമാണ്. മൈലപ്രാ ബാങ്കിലും ഈ സഹകരണം കാണാം.

മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനെതിരെയുള്ള സഹകരണ വകുപ്പിന്റെ ഇപ്പോഴത്തെ നീക്കത്തിനു പിന്നില്‍ ഏറെ ദുരൂഹതയുള്ളതായി സംശയിക്കുന്നു. ബാങ്ക് ഭരണസമിതിയെ പിരിച്ചുവിടാന്‍ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ഇപ്പോള്‍ കാണിക്കുന്ന തിടുക്കത്തിന്റെ പിന്നിലും എന്തൊക്കെയോ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഗോതമ്പിന്റെ സ്റ്റോക്കില്‍ കുറവ് കണ്ടാല്‍ അതിന് ഉത്തരം പറയേണ്ടത് ബാങ്ക് സെക്രട്ടറിയാണ്. എന്നാല്‍ അന്നത്തെ സെക്രട്ടറി ജോഷ്വാ മാത്യുവിനെ കുറ്റവിമുക്തനാക്കി പ്രസിഡന്റിനെയും ഭരണസമിതി അംഗങ്ങളെയും പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള ജോയിന്റ് രജിസ്ട്രാറുടെ നടപടി തികച്ചും നിയമവിരുദ്ധമാണ്. ഇവിടെയാണ്‌ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവും ജോയിന്റ് രജിസ്ട്രാറും തമ്മിലുള്ള അവിശുദ്ധബന്ധം സംശയിക്കുന്നത്.

സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ എന്തുകൊണ്ട് മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെതിരെ നടപടിയെടുക്കുന്നില്ല ?. മൈലപ്ര സഹകരണ ബാങ്കില്‍ ഉണ്ടായിരുന്ന കണ്‍കറന്റ് ഓഡിറ്റര്‍മാരോട് എന്തുകൊണ്ട് വിശദീകരണം തേടുന്നില്ല ?. മുന്‍ സെക്രട്ടറി ജോഷ്വാ മാത്യു ഉള്‍പ്പെടെ ബാങ്കിലെ മുഴുവന്‍ ജീവനക്കാരും പിരിഞ്ഞുപോയവരും  കൈപ്പറ്റിയത് അര്‍ഹതയില്ലാത്ത ശമ്പളവും ആനുകൂല്യങ്ങളുമാണെന്ന് ബോധ്യം വന്നിട്ടും എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല ?. മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ സഹകാരികളോടും നിക്ഷേപകരോടും ഉത്തരം പറയേണ്ടത് സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ആണ്. >>> തുടരും …

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡൽഹിയിൽ ഫ്ലൈ ഓവറിന് നടുവിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

0
ഡൽഹി: ഡൽഹിയിൽ നിർമാണത്തിലിരിക്കുന്ന മേൽപ്പാലത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....

സ്പേസ് പാ‍ർക്കിലെ ജോലി അനധികൃതമായി നേടിയെന്ന കേസ് ; സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ...

0
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാ‍ർക്കിലെ ജോലി നേടിയെന്ന കേസിൽ...

കാർ ഇടിച്ചു പരിക്കേറ്റ ഫിനാൻസ് ഉടമ മരിച്ചു

0
റാന്നി: വടശ്ശേരിക്കര ഇടത്തറ ജംഗ്ഷനിൽ പ്രഭാത സവാരിക്കിടെ കാർ ഇടിച്ചു പരിക്കേറ്റ...

വോട്ട് ചെയ്യുന്ന കാര്യത്തിൽ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകണം ; മത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശവുമായി...

0
കോഴിക്കോട്: വോട്ട് ചെയ്യുന്ന കാര്യത്തിൽ വിദ്യാർത്ഥികളെ ബോധവൽക്കരിക്കാൻ മത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...