Friday, May 3, 2024 3:46 pm

നിക്ഷേപം തിരികെ നല്‍കുവാന്‍ സാധിക്കാത്ത സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ ; വിശദമായ പട്ടിക

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ 164 സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയിലാണെന്ന് 2022 ല്‍ തന്നെ വകുപ്പുമന്ത്രി പറഞ്ഞിരുന്നു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങളുടെ ചോദ്യത്തിന് മറുപടിയായി സഹകരണ  രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ നിയമസഭയില്‍ പറഞ്ഞതാണ് ഇക്കാര്യം. കാലാവധി പൂര്‍ത്തിയാക്കിയിട്ടും നിക്ഷേപം തിരികെ നല്‍കുവാന്‍ സാധിക്കാത്ത സഹകരണ സംഘങ്ങള്‍ ഏതൊക്കെയെന്ന് ജില്ല തിരിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കാവോ എന്നായിരുന്നു പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങളുടെ ചോദ്യം. ജൂലൈ 18 ന് നിയമസഭയില്‍ മന്ത്രി വെളിപ്പെടുത്തിയത് പ്രകാരം കേരളത്തിലെ 164 സഹകരണ സംഘങ്ങള്‍ അന്ന് പ്രതിസന്ധിയിലായിരുന്നു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സംഘങ്ങള്‍, 37 എണ്ണം. ഏറ്റവും പിന്നില്‍ വയനാട്, 2 സംഘങ്ങള്‍ മാത്രം.

ഇത്രയധികം സഹകരണ ബാങ്കുകള്‍/സംഘങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നത് മനസ്സിലാക്കിയിട്ടും ഇതിന് പരിഹാരം കണ്ടെത്തുവാന്‍ സഹകരണ വകുപ്പോ, സംസ്ഥാന സര്‍ക്കാരോ ശ്രമിച്ചില്ല എന്നത് ദുരൂഹത ഉളവാക്കുന്നു. 2022 ജൂലൈ 18 ന് ലഭ്യമായ രേഖകള്‍ പ്രകാരം 164 സഹകരണ ബാങ്കുകള്‍ ആണ് പ്രസിസന്ധിയില്‍ ആയതെങ്കില്‍ ഇന്ന് ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ ഇതിന്റെ എണ്ണം എത്രയോ ഇരട്ടി ആയിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു. ആവശ്യത്തിലധികം ജീവനക്കാരെ സ്ഥിരമായും താല്‍ക്കാലികമായും ഓരോ സംഘത്തിലും നിയമിച്ചു, അര്‍ഹതയില്ലാത്ത ശമ്പളവും ആനുകൂല്യങ്ങളും വാരിക്കോരി നല്‍കി ഇടതും വലതും ഉള്‍പ്പെടെ എല്ലാവരും പാര്‍ട്ടി വളര്‍ത്തി. ഇതിന് ഉപയോഗിച്ചത് ജനങ്ങള്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ച പണവും. മരുന്നിനും ചികിത്സക്കും പണമില്ലാതെ നട്ടംതിരിയുന്ന നിക്ഷേപകന്‍ ബാങ്കുകളുടെ മുമ്പില്‍ കാത്തുകിടന്നു മടുത്തു. എന്നിട്ടും ഇതൊന്നുമറിഞ്ഞില്ല എന്ന മട്ടിലാണ് വകുപ്പ് മന്ത്രിയും സര്‍ക്കാരും. മന്ത്രി വി.എന്‍ വാസവന്‍ കേരളാ നിയമസഭയില്‍ വെളിപ്പെടുത്തിയത് പ്രകാരം നിക്ഷേപം തിരികെ നല്‍കുവാന്‍ സാധിക്കാത്ത സഹകരണ സംഘങ്ങളുടെ പട്ടിക, ജില്ല തിരിച്ച്.

തിരുവനന്തപുരം ജില്ല
1. ചിറയിൻകീഴ് താലൂക്ക് ആട്ടോറിക്ഷാ തൊഴിലാളി സഹകരണ സംഘം ക്ലിപ്തം നമ്പർ.റ്റി.1669
—-
2. കണ്ടല സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം.നമ്പർ.റ്റി.197
—-
3. ഊരൂരുട്ടമ്പലം ഹൗസിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ.റ്റി.1901

4. കാട്ടാക്കട മൾട്ടിപർപ്പസ് സഹകരണ സംഘം ക്ലിപ്തം നമ്പർ.റ്റി.1923

5. നെടുമങ്ങാട് ബ്ലോക്ക് വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ.റ്റി.1219

6. തിരുവനന്തപുരം ഡിസ്ട്രിക്ട് മർച്ചന്റ് ലേബർ സഹകരണ സംഘം ക്ലിംപ്തം നമ്പർ.റ്റി.1315

7. നെടുമങ്ങാട് താലൂക്ക് താലൂക്ക് മോട്ടാർ ആന്റ് ആട്ടോറിക്ഷാ സഹകരണ സംഘം ക്ലിപ്തം നമ്പർ റ്റി.1534

8. പൂങ്കുമൂട് റസിഡന്റ് വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം.റ്റി.1876

9. നെടുമങ്ങാട് കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സഹകരണ സംഘം ക്ലിപ്തം നമ്പർ.റ്റി.1635

10. ദി റീജിയണൽ ഹൗസിംഗ് ആന്റ് ബിൽഡിംഗ് ഡെവലപ്പ്മെന്റ് കോ- ഓപറേറ്റീവ് സൊസൈറ്റി ക്ലിപ്തം.നമ്പർ.4364

11. തിരുവനന്തപുരം ഡിസ്ട്രിക്ട് ഇലക്ട്രിക്കൽസ് ആന്റ് ഇലക്ട്രോണിക്സ് ടെക്നീഷ്യൻസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ.റ്റി.1881

12. മരുക്കുംപുഴ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ.റ്റി.292
—–
13. വിജയമോഹിനി മിൽ എംപ്ലോയീസ് സോഷ്യൽ വെൽഫയർ സഹകരണ സംഘം ക്ലിപ്തം നമ്പർ.റ്റി.390
—-
14. തിരുവനന്തപുരം ഡിസ്ട്രിക്ട് അൺ എംപ്ലോയീസ് സോഷ്യൽ വെൽഫയർ സഹകരണ സംഘം ക്ലിപ്തം നമ്പർ.റ്റി.1639
—-
15. പെരിങ്ങമല ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം
—-
16. തിരുവനന്തപുരം ഡിസ്ടിക്സ് അൺ എംപ്ലോയീസ് ഗ്രാഡുവേറ്റ് സഹകരണ സംഘം ക്ലിപ്തം നമ്പർ.റ്റി.1885
—-
17. മണ്ണന്തല വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം
—-
18. ഉള്ളൂർ എസ്.സി./എസ്.റ്റി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം
—-
19. ട്രാവൽ ആന്റ് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ.റ്റി.1574
—-
20. മുടവൻമുഗൾ റസിഡന്റസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ.റ്റി.1612
—-
21. എൻ.ആർ.ഐ ആന്റ് ആർ.ഐ വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ 4497-
—-
22. തിരുവനന്തപുരം വനിത കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ.റ്റി.1584
—-
23. കെ.എസ്.എഫ്.ഇ സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ.റ്റി.777
—-
24. കൊല്ലയിൽ പഞ്ചായത്ത് അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് സഹകരണ സംഘം ക്ലിപ്തം നമ്പർ.റ്റി.1657
—-
25. മുല്ലൂർ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ റ്റി.1699
—–
26. തിരുവനന്തപുരം ലൂഥറൻ ചർച്ച് വർക്കേഴ്സ് ആന്റ് എംപ്ലോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ.റ്റി.1777
—–
27. പാറശ്ശാല റൂറൽ സഹകരണ സംഘം ക്ലിപ്തം നമ്പർ.റ്റി.1509
—-
28. കാരോട് ഫാർമേഴ്സ് വെൽഫയർ സഹകരണ സംഘം ക്ലിപ്തം നമ്പർ.റ്റി.1897
—–
29. പഴയ ഉച്ചക്കട ട്രേഡേഴ്സ് സഹകരണ സംഘം ക്ലിപ്തം നമ്പർ.റ്റി.1845
—–
30. പനയറക്കുന്ന് ഫാർമേഴ്സ് വെൽഫയർ സഹകരണ സംഘം ക്ലിപ്തം
—-
31. പള്ളിച്ചൽ ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ.റ്റി.677
—–
32. മാരായമുട്ടം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 984
—-
33. പള്ളിച്ചൽ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘം ക്ലിപ്തം നമ്പർ.റ്റി.1523
—-
34. ബാലരാമപുരം പഞ്ചായത്ത് റസിഡന്റ്സ് വെൽഫയർ സഹകരണ സംഘം ക്ലിപ്തം നമ്പർ.റ്റി.1649
—-
35. അഞ്ചാലിക്കോണം റസിഡന്റ്സ് വെൽഫയർ സഹകരണ സംഘം ക്ലിപ്തം
—–
36. നെയ്യാറ്റിൻകര ഹൗസിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ.റ്റി.385
—–
37. മാനൂർ പട്ടികജാതി സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ.റ്റി, 1097

കൊല്ലം ജില്ല
1. പുനലൂർ എസ്.സി/എസ്.റ്റി.സഹകരണ സംഘം ക്ലിപ്തം നമ്പർ.ക്യൂ.489
——
2. അഞ്ചൽ ബ്ലോക്ക് ഹൗസിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ.ക്യൂ.808
—–
3. ഇടമുളയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 2047
—–
4. കൊല്ലം ജില്ലാ സ്റ്റോക്കിസ്റ്റ് & ഡിസ്ട്രിബ്യൂഷൻ വെൽഫയർ സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യൂ. 1601
—-
5. മൺട്രോതുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 3977
—–
6. കൊല്ലം എഫ്.സി.ഐ എംപ്ലോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യു 879
—–
7. തിരുമുല്ലാവാരം വനിത സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യൂ 1094
—–
8. കൊല്ലം ജില്ലാ ഫാർമസിസ്റ്റ് വെൽഫയർ സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യൂ 1477
—–
9. താമരക്കുടി സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 2815
—–
10. പോരുവഴി സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1132
—-
11. കുന്നത്തൂർ താലൂക്ക് റെസിഡൻസ് വെൽഫയർ സഹകരണ സംഘം ക്ലിപ്തം നമ്പർ 1513
—–
12. ശൂരനാട് വനിത സഹകരണ സംഘം ക്ലിപ്തം നമ്പർ 1438

പത്തനംതിട്ട ജില്ല
1. കുളനട സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 2133

2. പുന്നക്കാട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 2660

3. പമ്പാവാലി സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ ക്യൂ 446
—-
4. നാറാണംമൂഴി സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 3910

5. കുമ്പളാംപൊയ്ക സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 3526

6. ചെറുകോൽ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ ക്യൂ 488

7. വയലത്തല സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1041
—–
8. ചന്ദനപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 2970
—-
9. പഴകുളം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ പി റ്റി 64
—–
10. പുല്ലാട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1375

11. ചെങ്ങരൂർ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ എ 149
—-
12. കൊറ്റനാട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ എ 153
—–
13. മൈലപ്ര സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 639
—-
14. സീതത്തോട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ ക്യൂ 421
—-
15. എലിമുള്ളുംപ്ലാക്കൽ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം

ആലപ്പുഴ
1. പള്ളിത്തോട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1252

2. പട്ടണക്കാട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1144

3. വയലാർ എസ്.സി.സി.എസ് ക്ലിപ്തം നമ്പർ 777

4. തകഴി സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 958

5. കുട്ടനാട് താലൂക്ക് പ്രൈവറ്റ് സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് സഹകരണ സംഘം നമ്പർ 843

6. നെടുമുടി സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ എ 87

7. മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 707

8. ഈരേഴ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 190

9. കുടശ്ശനാട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 443

10. പാലമേൽ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 4013

11. നൂറനാട് നോർത്ത് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1781

12. ആലപ്പുഴ ഡിസ്ട്രിക്റ്റ് ഗവൺമെന്റ് സർവ്വൻസ് ഹൗസിംഗ് സഹകരണ സംഘം എ 715

13. പുന്നപ്ര സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ 181

14. ഉമയാറ്റുകര സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 499

15. പുലിയൂർ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ എ 109

കോട്ടയം
1. കോട്ടയം മാർക്കറ്റിംഗ് സഹകരണ സംഘം കെ.363

2. കോട്ടയം എഫ്.സി.ഐ എംപ്ലോയീസ് സഹകരണ സംഘം കെ.654

3. സർവേ & ലാൻഡ് റെക്കോർഡ്സ് എംപ്ലോയീസ് സഹകരണ സംഘം കെ.350

4. കോട്ടയം ഡിസ്ട്രിക്ട് അഗ്രികൾച്ചറൽ പ്രൊഡ്യൂസേഴ്സ് &SHG സഹകരണ സംഘം കെ.1171

5. കോട്ടയം ജില്ല ഗ്രാമീണ കൈതൊഴിലാളി വനിത സഹകരണ സംഘം കെ.1013

6. തൊടനാൽ സർവ്വീസ് സഹകരണ ബാങ്ക് 1351

7. മോനിപ്പള്ളി മാർക്കറ്റിംഗ് സഹകരണ സംഘം (ലിക്വിഡേഷനിലാണ്)

8. എം.ആർ.എം & പി.സി.എസ്

9. പാലാ മാർക്കറ്റിംഗ് സഹകരണ സംഘം

10. പൂഞ്ഞാർ സർവ്വീസ് സഹകരണ ബാങ്ക് 3963

11. ഈരാറ്റുപേട്ട സർവ്വീസ് സഹകരണ ബാങ്ക് 1660

12. മൂന്നിലവ് സർവ്വീസ് സഹകരണ ബാങ്ക് 163

13. വെള്ളൂർ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 785

14. കടുത്തുരുത്തി സി.ആർ.എം.പി.സി.എസ് 1397

15. എച്ച്.എൻ.എൽ. എംപ്ലോയീസ് സഹകരണ സംഘം കെ.653

16. വൈക്കം താലൂക്ക് ഫാർമിംഗ് & ട്രേഡിംഗ് സഹകരണ സംഘം

17. വൈക്കം താലൂക്ക് വനിത സഹകരണ സംഘം കെ.955

18. കരിപ്പാടം വനിത സഹകരണ സംഘം കെ.902

19. തലയോലപറമ്പ് വനിത സഹകരണ സംഘം കെ.982

20. വെള്ളൂർ പഞ്ചായത്ത് പട്ടികജാതി സഹകരണ സംഘം കെ.1050

21. ഉദയനാപുരം ഗ്രാമപഞ്ചായത്ത് വനിത സഹകരണ സംഘം

22. മുണ്ടക്കയം എസ്റ്റേറ്റ് എംപ്ലോയീസ് സഹകരണ സംഘം കെ.814

ഇടുക്കി
1. കേരള ടൂറിസം ഡെവലപ്പ്മെന്റ് സഹകരണ സംഘം നമ്പർ 4418

2. ദേവികുളം ബ്ലോക്ക് വനിത സഹകരണ സംഘം ഐ.266

3. മലനാട് വനിത സഹകരണ സംഘം ഐ.561

4. ദേവികുളം താലൂക്ക് ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘം ഐ.156

എറണാകുളം
1. എറണാകുളം മിൽക്ക് പ്രോജക്ട് എംപ്ലോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ 382

2. കേരള സ്റ്റേറ്റ് ഡിഫെൻസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ 4343

3. മട്ടാഞ്ചേരി എസ്.സി/ എസ്.റ്റി സർവീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ 131

4. പഞ്ചാബ് നാഷണൽ ബാങ്ക് എംപ്ലോയീസ് സഹകരണ സംഘം ക്ലിപ്തം 4350

5. ചെല്ലാനം എസ്.സി/എസ്.റ്റി സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ ഇ 692

6. ചെറായി ഭവന നിർമ്മാണ സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ 711

7. എറണാകുളം ജില്ല കോൺട്രാക്ടേഴ്സ് ആന്റ് ലേബേഴ്സ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ 1238

8. തിരുകൊച്ചി അഗ്രികൾച്ചറൽ പ്രൊഡക്ഷൻ പ്രോസ്റ്റസിംഗ് ആന്റ് മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ 1279

തൃശൂർ
1. പുത്തൂർ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 345

2. ഒല്ലൂർ സോഷ്യൽ വെൽഫയർ സഹകരണ സംഘം

3. പുത്തൂർ വനിത സഹകരണ സംഘം ക്ലിപ്തം നമ്പർ 1132

4. തൃശ്ശൂർ റീജിയണൽ വെഹിക്കിൾ ഓണേഴ്സ് സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ 1474

5. തൃശ്ശൂർ ജില്ല ടൂറിസം ആയൂർവേദിക് സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ 1200

6. മാടക്കത്തറ പട്ടികജാതി സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ 745

7. ചാലക്കുടി അർബൻ സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1087

8. മാള ഗ്രാമപഞ്ചായത്ത് റൂറൽ സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ 1087

9. കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 112

10. ഇരിങ്ങാലക്കുട മൾട്ടി പർപ്പസ് സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ 1199

11. പറപ്പുക്കര പട്ടികജാതി സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ 1109

മലപ്പുറം
1. പൊന്നാനി താലൂക്ക് ടാക്സി ഡ്രൈവേഴ്സ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം.342

2. താനൂർ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ എഫ്.1629

3. തിരൂർ താലൂക്ക് ആട്ടോ ടാക്സി സഹകരണ സംഘം ക്ലിപ്തം നമ്പർ എം.723

4. പുത്തനത്താണി വനിത സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 722

5. പറപ്പൂർ റൂറൽ സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 799

6. പെരിന്തൽമണ്ണ താലൂക്ക് റൂറൽ ഹൗസിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം.270

7. പെരിന്തൽമണ്ണ വനിത സഹകരണ സംഘം ക്ലിപ്തം നമ്പർ എം.738

8. മലപ്പുറം ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷൻ & ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ എം.913

9. എടക്കര വനിത സഹകരണ സംഘം ക്ലിപ്തം നമ്പർ എം.524

10. കൊണ്ടോട്ടി വനിത സഹകരണ സംഘം ക്ലിപ്തം നമ്പർ എം.661

11. നെടിയിരുപ്പ് അഗ്രിക്കൾച്ചറൽ പട്ടികജാതി കോളനൈസേഷൻ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്.1659

12. മോങ്ങം വനിത സഹകരണ സംഘം ക്ലിപ്തം നമ്പർ എം.716

പാലക്കാട്
1. ഒറ്റപ്പാലം താലൂക്ക് റബ്ബർ മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ പി 1027

2. കുഴൽമന്ദം ബ്ലോക്ക് റൂറൽ ക്രെഡിറ്റ് സൊസൈറ്റി ക്ലിപ്തം നമ്പർ പി 1321

3. പാലക്കാട് സഹകരണ റൂറൽ ക്രെഡിറ്റ് സൊസൈറ്റി ക്ലിപ്തം നമ്പർ പി 1180

4. രാജീവ് ഗാന്ധി കോ-ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് സൊസൈറ്റി ക്ലിപ്തം നമ്പർ പി 1305

5. കർക്കിടാംകുന്ന് വനിത സഹകരണ സംഘം

കോഴിക്കോട്
1. മരുതോങ്കര അർബൻ സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി.2761

2. സ്വദേശി ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി.3048

3. വെഹിക്കിൾ സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. 2959

4. താമരശ്ശേരി റൂറൽ ഹൗസിംഗ് സഹകരണ സംഘം

5. കോഴിക്കോട് താലൂക്ക് സഹകരണ കാർഷികോൽപ്പാദക സഹകരണ വിപണന സംഘം (AGRICO) ക്ലിപ്തം നമ്പർ ഡി.3043

6. കുന്ദമംഗലം അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ ഡി.2760

7. കോഴിക്കോട് താലൂക്ക് ലേബർ സോഷ്യൽ വെൽഫയർ സഹകരണ സംഘം
—-
വയനാട്
1. മൂപ്പൈനാട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ എഫ്.1835

2. വൈത്തിരി എസ്.സി സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യു.35

കണ്ണൂർ
1. പൂളക്കുറ്റി സർവ്വീസ് സഹകരണ ബാങ്ക്

2. പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റി

3. തൊണ്ടിയിൽ വനിത സഹകരണ സംഘം

4. ഉളിക്കൽ പഞ്ചായത്ത് ഇന്ദിരാ പ്രിയദർശനി വനിതാ സഹകരണ സംഘം

5. തലശ്ശേരി താലൂക്ക് റബ്ബർ ആന്റ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി

6. മട്ടന്നൂർ അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് ആന്റ് പ്രോസസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി

7. ചെറുകുന്ന് കണ്ണപുരം വനിത സഹകരണ സംഘം

8. മുഴപ്പിലങ്ങാട് പബ്ലിക് വെൽഫയർ സഹകരണ സംഘം

9. കുറുമാത്തൂർ അഗ്രിക്കൾച്ചറൽ വെൽഫയർ സഹകരണ സംഘം

10. കരിവെള്ളൂർ സോഷ്യൽ വർക്കേഴ്സ് വെൽഫയർ സഹകരണ സംഘം

11. കണ്ണൂർ ജില്ല ഓട്ടോമൊബൈൽ ആന്റ ജനറൽ എൻജിനീയറിംഗ് വർക്കേഴ്സ് വെൽഫയർ സഹകരണ സംഘം

കാസറഗോഡ്
1. മുഗു സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ സി. 33 (എഫ്.എഫ്)

2. കാസറഗോഡ് ജില്ലാ സഹകരണ റബ്ബര്‍ മാര്‍ക്കറ്റിംഗ് സംഘം നമ്പര്‍ സി. 325
—–
3. ദേലമ്പാടി സര്‍വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ സി.1368

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉഷ്ണ തരം​ഗത്തിനിടെ ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴയെത്തുന്നു

0
തിരുവനന്തപുരം: ഉഷ്ണ തരം​ഗത്തിനിടെ ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴയെത്തുന്നു. സംസ്ഥാനത്ത് അടുത്ത 5...

എസ്.എ.ടി. ആശുപത്രിയില്‍ ‘അമ്മയ്‌ക്കൊരു കൂട്ട്’ പദ്ധതി വിജയം ; പ്രസവ സമയത്ത് ലേബര്‍...

0
തിരുവനന്തപുരം : തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി....

കുടിവെള്ളവിതരണം നിർത്തിവെച്ചെന്നാരോപിച്ച് ബി.ജെ.പി. അംഗങ്ങൾ മുളക്കുഴ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

0
മുളക്കുഴ : കുടിവെള്ളവിതരണം നിർത്തിവെച്ചെന്നാരോപിച്ച് ബി.ജെ.പി. അംഗങ്ങൾ മുളക്കുഴ പഞ്ചായത്ത് ഓഫീസ്...

റോഡിലേക്ക് നവജാതശിശു വീഴുന്ന ദൃശ്യങ്ങള്‍ മനസുലയ്ക്കുന്നത് ; കുറ്റവാളിക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി

0
തിരുവനന്തപുരം: പനമ്പള്ളി നഗറില്‍ നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പോലീസ്...