നിജ്ജർ സ്വവർ​ഗാനുരാ​ഗി , ട്രൂഡോയുമായി ബന്ധം ; പോസ്റ്റുമായി തേജീന്ദർ പാൽ സിംഗ് ബഗ്ഗ

For full experience, Download our mobile application:
Get it on Google Play

ദില്ലി : കൊല്ലപ്പെട്ട ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ സ്വവർ​ഗാനുരാ​ഗിയായിരുന്നു എന്ന വിവാദപരമായ പോസ്റ്റുമായി ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) ദേശീയ സെക്രട്ടറി തേജീന്ദർ പാൽ സിംഗ് ബഗ്ഗ. തന്റെ X (ട്വിറ്റർ) അക്കൗണ്ടിലാണ് തേജീന്ദർ പാൽ ഈ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. ‘കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‍ക്ക് നിജ്ജറിനോട് ഇഷ്ടമുണ്ടായിരുന്നു , മറ്റൊരാൾക്ക് വേണ്ടി നിജ്ജർ ട്രൂഡോയെ ഉപേക്ഷിച്ചു. അതാണോ കൊലപാതകത്തിനുള്ള കാരണം?’ എന്നാണ് തേജീന്ദർ പാൽ സിംഗ് ബഗ്ഗയുടെ വിവാദപരമായ പോസ്റ്റ്.

നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിനും പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചതിനെ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം മോശമായിരിക്കുകയാണ്. കനേഡിയൻ പ്രധാനമന്ത്രി തന്റെ നിലപാട് മയപ്പെടുത്തിയിരുന്നു. ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്തുമെന്നും വികസനകാര്യങ്ങളിൽ ഒന്നിച്ച് നീങ്ങും എന്നുമായിരുന്നു ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്. നേരത്തെ നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ട് എന്ന് പറഞ്ഞിരുന്ന ട്രൂഡോ അയയുകയാണ് എന്നായിരുന്നു ഇതിലൂടെ വ്യക്തമായിരുന്നത്. ഒപ്പം നിജ്ജര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ നടത്തുന്ന അന്വേഷണങ്ങളോട് ഇന്ത്യ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രൂഡോ ഒടുവിലായി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...