ഉപഭോക്താക്കളെ ചൂടാകരുത് ; ഐ ഫോൺ 15 ചൂടാകുന്നുണ്ട്, വിശദീകരണവുമായി ആപ്പിൾ കമ്പനി

For full experience, Download our mobile application:
Get it on Google Play

പുതിയ ഐഫോൺ സീരീസ് ഇറങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടു ഫോണിനെ കുറിച്ചുള്ള പരാതികൾ തീരുന്നില്ല. ഫോൺ ചൂടാകുന്നുണ്ടെന്നും ഹാങ് ആകുന്നുണ്ടെന്നുമാണ് പുതിയ പരാതി. 15 പ്രോ സീരീസിൻറെ ടൈറ്റാനിയം ബോഡിയാണ് ചൂടാകുന്നതിൻറെ കാരണമെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. ഇതിന് ഔദ്യോഗിക വിശദീകരണവുമായി എത്തിരിക്കുകയാണ് ആപ്പിൾ കമ്പനി. ഫോൺ ചൂടാകുന്ന പ്രശ്‌നം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കാരണം പുതിയ അപ്‌ഡേറ്റായ ഐഒഎസ് 17 സോഫ്റ്റ്വെയറിലെ ഒരു ബഗ്ഗാണെന്നാണ് കമ്പനി വിശദീകരണം. ഇത് വരുന്ന അപ്‌ഡേറ്റിൽ പരിഹരിക്കും.

ഫോണിന്റെ പ്രവർത്തനത്തെ ഇത് ഒരുതരത്തിലും ബാധിക്കില്ല. ഫോൺ ഉപയോഗിക്കാൻ തുടങ്ങുന്ന ആദ്യ ദിവസങ്ങളിൽ ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റി വർധിച്ചതിനാലാണ് ചൂട് അനുഭവപ്പെടുന്നതെന്നും കമ്പനി പറയുന്നു. തേർഡ് പാർട്ടി ആപ്പുകളായ മെറ്റയുടെ ഇൻസ്റ്റഗ്രാം, ഊബെർ, ഗയിം ആപ്പ് ആയ അസ്ഫാൾട്ട് 9 എന്നിവയുടെ പുതിയ അപ്‌ഡേറ്റുകളും ഫോണിനെ ഓവർലോഡ് ആക്കുന്നുണ്ട്. ആപ്പ് ഡെവലപ്പർമാരുമായി ചേർന്ന് ഇത് പരിഹരിക്കും. പുതിയ ടൈറ്റാനിയം ബോഡികൾ മുൻ സ്റ്റെയിൻലെസ്സ്റ്റീൽ മോഡലുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട രീതിയിൽ ഫോണിന്റെ ചൂട് നിയന്ത്രിക്കുന്നുണ്ട്.

ഈ പ്രശ്‌നം സുരക്ഷാ വീഴ്ചയൊ ഫോണിന്റെ കാലാവധിയെയോ ബാധിക്കില്ലെന്നും ആപ്പിൾ വിശദീകരിക്കുന്നു. എക്കാലത്തെയും മികച്ച ഐഫോൺ” എന്നാണ് ലോഞ്ച് വേളയിൽ ആപ്പിൾ സിഇഒ ടിം കുക്ക് വിശേഷിപ്പിച്ചത്. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്‌സ് എന്നിങ്ങനെ നാലു മോഡലുകളാണ് കമ്പനി ഇറക്കിയത്. ഇതിൽ പ്രോ സീരീസിനാണ് ടൈറ്റാനിയം ബോഡി നൽകിയത്. ഇതാദ്യമായാണ് ഐ ഫോണുകളിൽ സി പോർട്ട് ചാർജിങ്ങ് സംവിധാനം നിലവിൽ വന്നത്. ഐഫോൺ 15 പ്രോ മാക്‌സിന്റെ ഇന്ത്യയിലെ വില തുടങ്ങുന്നത് 1,59,900 രൂപ മുതലാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...