ജനനം തൊട്ട് മരണം വരെ എല്ലാകാര്യത്തിലും ഇടപെടാന്‍ സഹകരണ സ്ഥാപനത്തിന് ആകുന്നു : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സഹകരണ മേഖലയിലെ അഴിമതി ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറിയ തോതിലുള്ള അഴിമതി പ്രശ്‌നങ്ങൾ ഒറ്റപ്പെട്ട രീതിയിൽ കാണുന്നുണ്ട്. സഹകരണ മേഖലയിൽ നിലനിൽക്കുന്നത് രാഷ്ട്രീയത്തിനതീതമായ യോജിപ്പാണുള്ളത്. ഒന്‍പതാം സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനക്ഷേമത്തിന് മുന്‍ഗണന തുടക്കത്തിലെ സഹകരണ മേഖല നല്‍കിയിരുന്നു. ജനനം തൊട്ട് മരണം വരെ എല്ലാകാര്യത്തിലും ഇടപെടാന്‍ സഹകരണ സ്ഥാപനത്തിന് ആകുന്നു. വലിയ തോതില്‍ വൈവിധ്യവല്‍ക്കരണത്തിലേക്ക് സഹകരണ സ്ഥാപനങ്ങള്‍ മാറി. സഹകരണ മേഖല പങ്കാളിത്തം വഹിക്കാത്ത രംഗം കേരളത്തില്‍ അപൂര്‍വമാണ്. അപൂര്‍വമായ ഈ മുന്നേറ്റത്തില്‍ വലിയ ഗുണവും ഉണ്ടായിട്ടുണ്ട് ചില ദോഷവശങ്ങളും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെറിയ തോതിലുള്ള അഴിമതി പ്രശ്‌നങ്ങള്‍ ഒറ്റപ്പെട്ട രീതിയില്‍ പലയിടങ്ങളില്‍ കാണുന്നു. ഇത്തരം കാര്യങ്ങള്‍ സഹകരണ മേഖല വളരെ ഗൗരവമായി കാണേണ്ടതാണ്. സഹകരണ രംഗം ജനങ്ങള്‍ പൊതുവില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുള്ള മേഖലയാണ്. പ്രാഥമിക സഹകരണ സംഘങ്ങള്‍ നിക്ഷേപം സ്വീകരിക്കുന്ന മേഖലയായി കേരളത്തില്‍ മാറി. വലിയ തരത്തില്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്ന സ്ഥാപനങ്ങളായി വളര്‍ന്നു. സ്വന്തമായി വിഭവമുള്ളവരായി പ്രാഥമിക സഹകരണ സംഘങ്ങള്‍ മാറി. മറ്റു സംസ്ഥാനങ്ങളുടെ സഹകാരികള്‍ ഇത് അത്ഭുതത്തോടെയാണ് കാണുന്നത്. കേരളത്തിലെ സഹകരണ മേഖല സ്വാഭാവികമായും അഭിമാനകരമായ വളര്‍ച്ചയിലേക്ക് കടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...