കോവാക്‌സിന്‍ രണ്ടാംഘട്ട മനുഷ്യപരീക്ഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ രണ്ടാംഘട്ട മനുഷ്യപരീക്ഷണം നടത്താന്‍ അനുമതി. ഈ മാസം ഏഴുമുതല്‍ പരീക്ഷണം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

380പേരിലാണ് രണ്ടാംഘട്ടത്തില്‍ പരീക്ഷണം നടത്തുന്നത്. ഒന്നാംഘട്ട പരീക്ഷണത്തിന്‍റെ ഭാഗമായി കുത്തിവെയ്പെടുത്തവരില്‍ ദോഷകരമായ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒന്നാം ഘട്ടപരീക്ഷണം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

വൈറസിനെ ചെറുക്കാന്‍ രൂപപ്പെട്ട ആന്‍റിബോഡികളുടെ അളവും സ്വഭാവവും അറിയാന്‍ പരീക്ഷണം പൂര്‍ത്തിയായവരില്‍നിന്ന് രക്തസാംപിള്‍ ശേഖരിച്ചുകഴിഞ്ഞു. ഇതിന്‍റെ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. ഐസിഎംആറിന്‍റേയും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടേയും സഹകരണത്തോടെ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്‌സിനാണ് കോവാക്‌സിന്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി

0
ന്യൂഡൽഹി : കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി...

പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിന്റെ തനത് കലാരൂപമായ പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി...

ഇന്ത്യൻ കമ്പനികൾക്ക് വൻ തിരിച്ചടി ; സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇരുമ്പ് പൈപ്പുകൾക്ക് അധിക...

0
റിയാദ്: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രത്യേക...

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 15-ലധികം...

0
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ...