രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനത്തേയ്ക്ക് ദ്രാവിഡെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ : ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് രാഹുൽ ദ്രാവിഡ് എത്തുമെന്ന് റിപ്പോർട്ട്. നിലവിലത്തെ പരിശീലകൻ കുമാർ സം​ഗക്കാരയ്ക്ക് പകരക്കാരനായാണ് ദ്രാവിഡ് എത്തുകയെന്നാണ് റിപ്പോർട്ട്. ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ പഴയതാരവും പരിശീലകനുമായ ദ്രാവിഡിനെ ടീമിനൊപ്പം എത്തിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനിടെ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഏകദിന, ട്വന്റി 20 ടീമുകളുടെ പരിശീലകനായി സം​ഗക്കാര എത്തിയേക്കുമെന്നും സൂചനകളുണ്ട്. ഇക്കാര്യം സം​ഗക്കാര നിഷേധിക്കുന്നില്ല. എങ്കിലും ഇം​ഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാ​ഗത്ത് നിന്ന് ഇതുവരെ തന്നെ സമീപിച്ചിട്ടില്ലെന്നാണ് ശ്രീലങ്കൻ മുൻ താരത്തിന്റെ പ്രതികരണം. ഇം​ഗ്ലണ്ട് ടീമിന്റെ പരിശീലകനാകുന്നത് വലിയൊരു കാര്യമാണ്. ഒരുപാടുപേർ ആ പട്ടികയിൽ ഉണ്ടാകുമെന്നും സം​ഗക്കാര പ്രതികരിച്ചു.

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ 2021 മുതൽ സം​ഗക്കാര രാജസ്ഥാൻ റോയൽസിന്റെ ഡയറക്ടർ സ്ഥാനത്താണ്. 2022ൽ ടീമിനെ ഐപിഎല്ലിന്റെ ഫൈനലിൽ എത്തിച്ചതാണ് ഏറ്റവും മികച്ച നേട്ടം. ഇത്തവണത്തെ ഐപിഎല്ലിൽ മലയാളി താരം സഞ്ജു സാംസൺ നായകനായി രാജസ്ഥാൻ ടീം ഐപിഎല്ലിന്റെ പ്ലേ ഓഫ് കളിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...