കല്‍ക്കരി ക്ഷാമം ; പവര്‍കട്ട് നടപ്പാക്കി രാജസ്ഥാന്‍ – ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

ജയ്പുര്‍ : കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ പവര്‍കട്ട് നടപ്പാക്കിയെന്ന് റിപ്പോര്‍ട്ട്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിയിരുന്നു. വൈദ്യുത ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്തെ 10 നഗരങ്ങളിലാണ് രാജസ്ഥാന്‍ പവര്‍ കട്ട് നടപ്പാക്കുന്നത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് പവര്‍ കട്ട് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് രാജസ്ഥാന്‍.

വടക്കന്‍ സംസ്ഥാനങ്ങളില്‍ ഊര്‍ജ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. പല സംസ്ഥാനങ്ങളിലും 14 മണിക്കൂര്‍ വരെയാണ് അനൗദ്യോഗിക പവര്‍ കട്ട്. മതിയായ വൈദ്യുതിയുണ്ടെന്നാണ് സര്‍ക്കാര്‍ വാദമെങ്കിലും പവര്‍കട്ട് രൂക്ഷമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ കല്‍ക്കരി ക്ഷാമം ചൈനയെയും ബാധിച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 70 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നാണ്. 135 കല്‍ക്കരി വൈദ്യുതി നിലയങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ പകുതിയിലും മൂന്ന് ദിവസത്തേക്ക് മാത്രമാണ് ഇന്ധന സ്‌റ്റോക്കുള്ളത്.

ജാര്‍ഖണ്ഡിലും ബിഹാറിലും സ്ഥിതി രൂക്ഷമാണ്. വൈദ്യുതി ക്ഷാമം ആന്ധ്രപ്രദേശിനെയും ബാധിച്ചെന്നും പവര്‍ കട്ട് നടപ്പാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൃഷിയിടങ്ങളില്‍ ജലസേചനത്തിനായി പമ്പുകള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വിളനാശമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി പ്രധാനമന്ത്രിക്ക് കത്തെഴുതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...