രാജ്യത്തെ മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നേക്കും

For full experience, Download our mobile application:
Get it on Google Play

മുംബൈ: രാജ്യത്തെ മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നേക്കും. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവരാണ് നിരക്ക് കൂട്ടാന്‍ ഒരുങ്ങുന്നത്. അടുത്ത നാല് മാസത്തിനുള്ളില്‍ വര്‍ധനവുണ്ടാവുമെന്ന് സെന്‍ട്രൂം റിപ്പോര്‍ട്ടില്‍ പറയുന്നു. പരമാവധി 15 ശതമാനം വര്‍ധന നിരക്കില്‍ ഉണ്ടാവും. 28 ദിവസത്തെ പ്ലാനിന് നിലവില്‍ 349 രൂപയാണ് നല്‍കുന്നതെങ്കില്‍ അത് 389 രൂപയായി ഉയരും. 899 രൂപയുടെ പാക്കിന് 1,007 രൂപയായും 3599 രൂപയുടെ പാക്കിന് 4,031 രൂപയും നല്‍കേണ്ടി വരും.

കഴിഞ്ഞ മാസം തന്നെ ഇതുസംബന്ധിച്ച ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.അതേസമയം, ജൂണില്‍ പുതിയ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ വോഡഫോണ്‍ ഐഡിയയേയും ജിയോയേയും എയര്‍ടെല്‍ മറികടന്നു. ട്രായ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളെ ചേര്‍ത്തത് എയര്‍ടെല്ലായിരുന്നു.ജിയോ 2.14 മില്യണ്‍ വയര്‍ലെസ്സ് സബ്‌സ്‌ക്രൈബേഴ്‌സിനെ ചേര്‍ത്തപ്പോള്‍ എയര്‍ടെല്‍ 2.98 മില്യണ്‍ പേരെ ചേര്‍ത്തു. ഡാബറിന് 198.82 മില്യണ്‍ പേരെയാണ് ചേര്‍ക്കാന്‍ കഴിഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...

പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

0
കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എ പി...

സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്

0
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക...