ബേപ്പൂരിൽ നിന്ന് കടലിൽ പോയ ഉരു മുങ്ങി ; ജീവനക്കാരായ ആറ് പേരെ കോസ്റ്റ് ​​ഗാർഡ് രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ബേപ്പൂരിൽനിന്നും പോയ ഉരു കടലിൽ മുങ്ങി. വലിയ ദുരന്തം ഉണ്ടാകും മുൻപേ ഇവരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ബേപ്പൂരിൽ നിന്നും ആന്ത്രോത്തിലേക്ക് പോയ ഊരുവാണ് 10 മൈൽ അകലെ ഉൾക്കടലിൽ മുങ്ങി തുടങ്ങിയത് തുടർന്ന് കോസ്റ്റ് ഗാർഡിനെ ബന്ധപ്പെടുകയായിരുന്നു. ഉരു പൂർണമായും കടലിൽ മുങ്ങി. ആറ് ജീവനക്കാർ ആണ് ഉരുവിലുണ്ടായിരുന്നത്. നിലവിൽ എല്ലാവരും സുരക്ഷിതരെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചിട്ടുണ്ട്.

ലൈഫ് ബോട്ടിൽ കയറി രക്ഷപ്പെട്ട തൊഴിലാളികളെയാണ് കോസ്റ്റ് ഗാർഡ് കരയിലേക്ക് കൊണ്ടുവന്നത്. ബേപ്പൂരിൽ നിന്നും പോയ അബ്ദുൽ റസാഖിന്റെ ഉരുവാണ് 10 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയത് ബേപ്പൂർ കോസ്റ്റ് ഗാർഡ് സ്റ്റേഷനിൽ നിന്നും പോയ c 404 കപ്പലാണ് ഇവരെ രക്ഷപ്പെടുത്തിയത്. അർധരാത്രിയാണ് അപകടമുണ്ടായത്. മാർച്ചിലും സമാന രീതിയിൽ ബേപ്പൂരിൽ നിന്നും പോയ ഉരു അപകടത്തിൽ പെട്ടിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷണം നടത്തണമെന്ന ആവശ്യവുമായി...

0
ഡൽഹി: നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച കേന്ദ്ര അന്വേഷണ ഏജൻസി...

കുന്നംകുളത്ത് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നം പിടികൂടി

0
തൃശൂർ: കുന്നംകുളം പന്നിത്തടത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ വാഹനത്തിൽ നിന്ന് നിരോധിത...

കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കം ; തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ കന്നട സംഘടനകൾ നിലപാട്...

0
ബെംഗളൂരു: കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കം പുകയുന്ന സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രി...

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിൽ...