തീരദേശ ലോക്ക്ഡൗണ്‍ പരിഗണനയിൽ : മന്ത്രി മേഴ്‍സിക്കുട്ടിയമ്മ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ തീരദേശത്താകെ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് പരിഗണനയിലെന്ന് മന്ത്രി ജെ മേഴ്‍സിക്കുട്ടിയമ്മ. കടലില്‍ പോകാന്‍ മാത്രം അനുമതി നല്‍കുന്ന രീതിയിലായിരിക്കും നടപടി. ക്ഷേമനിധിയിലുള്ള എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും 3000 രൂപ ഉടന്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മത്സ്യം പുറത്ത് എത്തിക്കാന്‍ പ്രത്യേക സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം അഞ്ച് ജില്ലകളിലെ തീരപ്രദേശങ്ങളിലെ തീവ്ര നിയന്ത്രിത സോണുകളിൽ ഇന്ന് വൈകീട്ട് ആറ് മണി മുതൽ ഒരാഴ്‍ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലെ തീരമേഖലകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. ഇവിടെയുള്ള കുടുംബങ്ങൾക്ക് അഞ്ച് കിലോ അരി സൗജന്യമായി നൽകും.

അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ തുറന്നു പ്രവർത്തിക്കാം. രാത്രി ഏഴ് മണി മുതൽ പുലർച്ചെ അഞ്ച് മണി വരെ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. പോലീസും ആരോഗ്യ വകുപ്പും ഉൾപ്പെടുന്ന മുഴുവൻ സമയ ദ്രുത പ്രതികരണ സംഘം ഈ മേഖലയിൽ പ്രവർത്തന സജ്ജമായിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...