തിരുവനന്തപുരം : വിഴിഞ്ഞം തീരത്ത് മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു. ലഹരിക്കടത്തെന്നാണ് സംശയം. ബോട്ടുകളില്‍ ഇപ്പോഴും പരിശോധന തുടരുകയാണ്. കഴിഞ്ഞദിവസം മുതല്‍ വിഴിഞ്ഞം മേഖലയില്‍ കോസ്റ്റ്ഗാര്‍ഡ് വ്യാപകമായ പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ പിടികൂടിയത്. മൂന്ന് ബോട്ടുകളിലായി ആകെ 19 പേരുണ്ടെന്നാണ് വിവരം. പരിശോധനയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കോസ്റ്റ്ഗാര്‍ഡ് പുറത്തുവിട്ടിട്ടില്ല. വൈകിട്ടോടെ ഈ ബോട്ടുകള്‍ വിഴിഞ്ഞത്തേക്കോ കൊച്ചിയിലേക്കോ മാറ്റും. ഇതിനുശേഷം വിശദവിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സൂചന.
വിഴിഞ്ഞത്ത് മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ കോസ്റ്റ്ഗാര്‍ഡ് പിടിച്ചെടുത്തു ; ലഹരിക്കടത്തെന്ന് സംശയം
RECENT NEWS
Advertisment