കാടാച്ചിറ: കണ്ണൂര്‍ കാടാച്ചിറയിലെ എ.ടി.എമ്മിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്. കാടാച്ചിറ ബസ്സ്റ്റോപ്പിന് സമീപത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മിനുള്ളിലാണ് മൂര്‍ഖന്‍പാമ്പിനെ കണ്ടെത്തിയത്. ഉച്ചയ്ക്ക് 2.30-നായിരുന്നു സംഭവം. പണം പിന്‍വലിക്കാനായി എ.ടി.എമ്മിനുള്ളില്‍ കയറിയ യുവതിയാണ് പാമ്ബിനെ കണ്ടത്. അവര്‍ ഭയന്ന് ഉടന്‍തന്നെ പുറത്തേക്കോടി. നാട്ടുകാരനായ യുവാവ് പാമ്ബിനെ പിടികൂടി കുപ്പിയിലാക്കി. വൈകിട്ടോടെ പാമ്ബിനെ വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി.
എ.ടി.എമ്മിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്
RECENT NEWS
Advertisment