മലയാലപ്പുഴയിൽ സ്കൂട്ടറിനുള്ളിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയാലപ്പുഴയിൽ സ്കൂട്ടറിനുള്ളിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് മലയാലപ്പുഴ താഴം മണിമല പുത്തൻ വീട്ടിൽ വിഷ്ണുവിൻറെ സ്കൂട്ടറിൽ ഉണ്ടായിരുന്ന മൂർഖൻ പാമ്പിനെ കോന്നി സ്ട്രൈക്കിങ് ഫോഴ്സ് വിഷ്ണുവിന്റെ വീടിന്റെ മുറ്റത്ത് നിന്നും പിടികൂടിയത്. മലയാലപ്പുഴ ജംഗ്ഷനിൽ വിഷ്ണു തന്റെ സ്കൂട്ടർ വെച്ച ശേഷം സുഹൃത്തുക്കൾക്ക് ഒപ്പം സമീപത്ത് നിന്നു സംസാരിക്കുകയായിരുന്നു. അല്പം സമയത്തിന് ശേഷം തിരികെ എത്തിയപ്പോൾ സ്കൂട്ടറിന് ചുറ്റും പൂച്ച വട്ടം വെച്ചു നടക്കുകയും കണ്ടു. സമീപത്തെ കടയിലെ ചേട്ടനും സ്കൂട്ടറിന് അടുത്ത് വന്നു എന്തോ ഉണ്ടൊന്നു പറഞ്ഞു നോക്കുകയും ചെയ്യുന്നതാണ് കണ്ടത്. എന്നാൽ പ്രത്യേകിച്ച് ഒന്നും കാണാത്തതിനാൽ തിരികെ വണ്ടിയിൽ വീട്ടിൽ എത്തി വീട്ടിൽ കയറി തിരികെ ഇറങ്ങിയപ്പോഴാണ് വണ്ടിക്ക് സമീപം മൂർഖൻ പാമ്പിനെ കണ്ടത്. പെട്ടെന്ന് വീടിനോട് ചേർന്ന പൊത്തിൽ കയറി. ഉടൻ കോന്നി സ്‌ട്രൈക്കിങ് ഫോഴ്സിനെ വിളിക്കുകയും അവർ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്വേത വേണ്ട, തെരഞ്ഞെടുപ്പ് വേണം ! ‘അമ്മ’ പെൺമക്കൾ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി...

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര തർക്കങ്ങളും പടയൊരുക്കവും പുതിയ തലത്തിലേക്ക്. പ്രസിഡന്റ്...

രക്ഷാപ്രവർത്തന അട്ടിമറി : കേസിൽ അജിത് കുമാറിന് കുരുക്കായി ഉദ്യോഗസ്ഥരുടെ മൊഴികള്‍

0
തിരുവനന്തപുരം : മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ച...

കോന്നിയില്‍ മദ്യപരുടെ വിളയാട്ടം : നടപടി സ്വീകരിക്കാതെ കോന്നി പോലീസ്

0
കോന്നി : കോന്നി നഗരത്തില്‍ മദ്യപാനികള്‍ തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവും പതിവായിട്ടും നടപടി...

ചാക്കിൽ പണം കടത്തിയെന്ന ആരോപണം : മുൻ ജില്ലാ ഓഫീസ് ജീവനക്കാരനെതിരേ പരാതി നൽകി...

0
തൃശ്ശൂർ : ബി.ജെ.പി. ജില്ലാ ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടിയോളം...