റാന്നി : നാറാണംമൂഴി തെക്കേത്തോട് ചാമകാലായിൽ മജീഷ് കുമാറിന്റെ വീട്ടിൽ നിന്ന് ആറടിയോളം നീളമുള്ള മൂർഖന്‍ പാമ്പിനെ പിടികൂടി. ബുധനാഴ്ച രാത്രിയോടെ റാന്നി വനം ദ്രുതകര്‍മ്മ സേനാ പ്രവര്‍ത്തരെത്തിയാണ് പാമ്പിനെ പിടികൂടിയത്. വീട്ടു ഉടമസ്ഥൻ വിവരം അറിയിച്ചതിനെ തുടർന്ന് റാന്നി ആര്‍.ആര്‍.ടി ടീമംഗങ്ങളായ സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ആര്‍.സുരേഷ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി.രാജേഷ്, എഫ്.യേശുദാസൻ, കെ.അരുൺരാജ് , എം.എസ് ഫിറോസ് ഖാൻ എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്.
നാറാണംമൂഴില്‍ നിന്ന് മൂർഖന്‍ പാമ്പിനെ പിടികൂടി
RECENT NEWS
Advertisment