താമരശ്ശേരിയിൽ വീട്ടിലെ ക്ലോസറ്റിനകത്ത് മൂർഖൻ പാമ്പ്

For full experience, Download our mobile application:
Get it on Google Play

താമരശ്ശേരി: രാത്രി കിടക്കുന്നതിന് മുൻപ് ശുചിമുറിയിലെത്തിയ ഗൃഹനാഥൻ കാണുന്നത് ക്ലോസറ്റിൽ നിന്ന് പുറത്തേയ്ക്ക് വരുന്ന മൂർഖൻ പാമ്പിനെ. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരി ചാലക്കര ഫൈസലിൻ്റെ വീട്ടിലെ ശുചി മുറിയിലെ ഇന്ത്യൻ സ്റ്റൈൽ ക്ലോസറ്റിനകത്താണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. രാത്രി ശുചിമുറിയിൽ കയറിയ വീട്ടുടമയ്ക്ക് നേരെ മൂർഖൻ പാമ്പ് ചീറ്റിയെത്തിയതോടെ ഗൃഹനാഥൻ പുറത്തിറങ്ങി ആർആർടി സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. ഒരു മണിക്കൂർ നേരത്തെ സാഹസിക പരിശ്രമത്തിന് ഒടുവിൽ പിടികൂടി. ടോയ്ലെറ്റ് സീറ്റ് ഏറെക്കുറെ പൂർണമായി പൊളിച്ച് നീക്കിയ ശേഷമാണ് മൂർഖനെ പിടികൂടാൻ സാധിച്ചത്. ശുചി മുറിയിൽ ഇരിക്കാനായി പോയ അവസരത്തിൽ പാമ്പിൻ്റെ വാൽ പുറത്തു കാണുകയായിരുന്നു.

വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ജില്ലാ ആർആർടി റസ്ക്യൂ അംഗമായ നാസർ കൈപ്പുറം സ്ഥലത്തെത്തിയെങ്കിലും ആദ്യം പാമ്പിനെ കണ്ടെത്താനായില്ല. ക്ലോസറ്റ് വെട്ടിപ്പൊളിച്ചാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്.ഏതു സ്ഥലത്തും പാമ്പുകൾ കയറിപ്പറ്റാൻ സാധ്യതയുള്ളതിനാൽ സാധാരണ ക്ലോസറ്റ് ഉപയോഗിക്കുന്നവർ ഏറെ ജാഗ്രത പുലർത്തണമെന്ന് ആർ ആർ ടി അംഗം നാസർ കൈപ്പുറം പറഞ്ഞു.രാത്രി 11 മണിക്ക് പാമ്പിനെ പിടികൂടാൻ ആരംഭിച്ച ശ്രമം 12 മണി വരെ നീണ്ടുനിന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...