വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തിൽ യുഡിഎഫ് തരംഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് തരംഗം പ്രകടം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൂട്ടത്തോടെ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം ലീഡ് ചെയ്യുമ്പോള്‍ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി എൻ വാസവൻ, വി ശിവന്‍കുട്ടി, വീണ ജോർജ്, ഗണേഷ് കുമാർ, ആർ ബിന്ദു, പി രാജീവ്, ഒ ആർ കേളു, അബ്ദുറഹിമാൻ, എം ബി രാജേഷ്, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രൻ, പി പ്രസാദ് എന്നിവർ പിന്നിലാണ്. അതേസമയം, ബേപ്പൂരിൽ പി എ മുഹമ്മദ് റിയാസ് മുന്നിലാണ്.

പറവൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മികച്ച ലീഡുമായി മുന്നേറുകയാണ്. എന്നാല്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചാം റൗണ്ടിലും പിന്നിലാണ്. അഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ 1090 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി അബ്ദുൽ റഷീദ് ലീഡ് ചെയ്യുകയാണ്. കേരളത്തിൽ ഭരണകക്ഷിയായ എൽഡിഎഫിന്റെ കോട്ടകളിൽ പോലും യുഡിഎഫ് മുന്നേറുന്ന കാഴ്ചയാണ് ആദ്യ മൂന്ന് മണിക്കൂറില്‍ കാണുന്നത്. കേരളത്തിൽ ഇടതുവിരുദ്ധ യുഡിഎഫ് തരംഗം തന്നെയാണ് എന്നാണ് ആദ്യഘട്ട ഫലസൂചനകൾ നൽകുന്നത്. ഒരു സീറ്റില്‍ എൻഡിഎയും ലീഡ് ചെയ്യുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...