തൃത്താലയിൽ കം ബാക്ക് പോസ്റ്റുമായി വിടി ബൽറാം; സെൽഫിയിൽ എം ബി രാജേഷും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ തൃത്താലയിൽ വിടി ബൽറാം എം ബി രാജേഷിനെ പിന്നിലാക്കി ഏറെ മുന്നിൽ കുതിപ്പ് തുടരുകയാണ്. ഇതിനിടെ സാമൂഹിക മാധ്യമങ്ങളിൽ വി ടി ബൽറാം പങ്കുവെച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്. `കം ബാക്ക്, താങ്ക്യു തൃത്താല’ എന്നായിരുന്നു പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഒപ്പം എം. ബി രാജേഷിന്റെ മുന്നിൽ നിന്നുള്ള സെൽഫിയും പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ തവണ വോട്ട് എണ്ണിത്തീരും മുൻപ് തോൽവി സമ്മതിച്ച് ബൽറാം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇക്കുറി വോട്ടെണ്ണൽ നാലാം റൗണ്ട് പൂർത്തിയായപ്പോൾ തന്നെ ബൽറാം ഫേസ്ബുക്കിൽ കം ബാക്ക് പോസ്റ്റ് പങ്കുവെക്കുകയായിരുന്നു. സെൽഫിയിൽ എംബി രാജേഷ് കണക്കുകൂട്ടുന്നതും കാണാൻ കഴിയും.

കഴിഞ്ഞ തവണ യു ഡി എഫിന്റെ കയ്യിൽ നിന്നും എം ബി രാജേഷ് പിടിച്ചെടുത്ത തൃത്താലയിലാണ് ഇത്തവണ വിടി ബൽറാം മുന്നിലായിരിക്കുന്നത്. എൽഡിഎഫിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും വിഭാഗീയതയും തൃത്താലയിൽ തങ്ങൾക്ക് ഗുണം ചെയ്യുമെന്നായിരുന്നു യു ഡി എഫിന്റെ വിലയിരുത്തൽ. മന്ത്രി എം ബി രാജേഷും മുൻ എം എൽ എ വി ടി ബൽറാമും തമ്മിൽ ശക്തമായ പോരാട്ടമാണ് തൃത്താലയിൽ കാണാനായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി

0
മെല്‍ബണ്‍: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ കഴിവും വിശ്വാസ്യതയും ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓപ്പറേഷന്‍...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരണം; പ്രതിഷേധവുമായി ബന്ധുക്കൾ

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം....

വെച്ചൂച്ചിറ-മന്ദമരുതി റോഡില്‍ വിള്ളല്‍ : നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റോഡ് തകരുന്നു, ജനങ്ങള്‍ ആശങ്കയില്‍

0
വെച്ചൂച്ചിറ: നിര്‍മ്മാണം പുരോഗമിക്കുന്ന വെച്ചൂച്ചിറ-മന്ദമരുതി റോഡിന്‍റെ മധ്യത്തില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു....