കൊച്ചിയിലെ സ്ഥിതി ഗുരുതരം ; പ്രതിരോധ പ്രവര്‍ത്തനങ്ങളെ സങ്കീര്‍ണ്ണമാക്കി കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രതിരോധ പ്രവര്‍ത്തനങ്ങളെ സങ്കീര്‍ണ്ണമാക്കി കൊച്ചിയില്‍ കുടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്. ബ്രോഡ് വെ മാര്‍ക്കറ്റില്‍ മൂന്ന് വ്യാപാരികള്‍ക്കാണ് പുതിയതായി കോവിഡ് പോസിറ്റീവായത്. എറണാകുളം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഏറെയും വിദേശത്ത് നിന്ന് എത്തിയവരോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരോ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളായി സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം ജില്ലയില്‍ കൂടി വരികയാണ്.

ബുധനാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 12 പേരില്‍ 8 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്ന് പേര്‍ ബ്രോഡ് വെ മാര്‍ക്കറ്റിലെ വ്യാപാരികളാണ്. ജൂണ്‍ 27 കോവിഡ് ബാധിച്ച ഇലക്‌ട്രിക്കല്‍ ഷോപ്പിലെ ജീവനക്കാരന്റെ  സഹപ്രവര്‍ത്തകനും കോവിഡ് പോസിറ്റീവായി. കോവിഡ് ബാധിച്ച മറ്റൊരു വ്യാപാരിയുടെ ഭാര്യയ്ക്കും മകനും മരുമകള്‍ക്കും അസുഖം ബാധിച്ചു. വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ബ്രോഡ് വെയിലെ പ്രസ് ക്ലബ് മുതല്‍ സെയ്ന്റ്  ഫ്രാന്‍സീസ് ചര്‍ച്ച്‌ വരെയുള്ള ഭാഗം അടയ്ക്കുകയും ചെയ്തിരുന്നു.

നിലവില്‍ മാര്‍ക്കറ്റിലെ 26 വ്യാപാരികളുടെ ശ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കൂടുതല്‍ പേരുടെ സാമ്പിളുകള്‍ എടുക്കും. ജൂണ്‍ 21ന് കോവിഡ് സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ ഭാര്യയ്ക്കും മൂന്ന് വയസുള്ള മകള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷനിലെ പതിനൊന്നാം ഡിവിഷനായ തോപ്പുംപടി പ്രദേശത്തെ കണ്ടെയ്ന്‍മെന്റ്  ഏരിയയായി പ്രഖ്യാപിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...